യൂറോ 2024 ; റൌണ്ട് ഓഫ് 16 ല്‍ ജയം നേടാന്‍ ഉറച്ച് ഫ്രാന്‍സും ബെല്‍ജിയവും
2018 ലോകകപ്പ് സെമി-ഫൈനൽ ശത്രുക്കളുടെ ഒരു ഒത്തുചേരൽ ഇന്ന് യൂറോയില്‍ നടക്കാന്‍ പോകുന്നത്.റൌണ്ട് ഓഫ് 16 ല്‍ ഇന്ന് ഫ്രാന്‍സ് ബെല്‍ജിയത്തിനെ നേരിടും.ഗ്രൂപ്പിലെ കരുത്തര്‍ ആയിരുന്നിട്ടും രണ്ടാം സ്ഥാനത്ത് ഫീനിഷ് ചെയ്തതിന്റെ നിരാശയില്‍ ആണ് ഈ രണ്ടു ടീമുകളും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് കിക്കോഫ്.
പ്രതിഭകള്‍ക്ക് ഒരു പഞ്ഞവും ഇല്ല എങ്കിലും ഫ്രാന്‍സ് ടീമിന് എന്താണ് സംഭവിക്കുന്നത് എന്നു മനസിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.കിലിയന്‍ എംബാപ്പെയുടെ അഭാവം ടീമിനെ ഏറെ ബാധിച്ചിരുന്നു , എങ്കിലും താരം തിരിച്ച് വന്നിട്ടും വലിയ മെച്ചം ഒന്നും കൈവരിക്കാന്‍ ഫ്രാന്‍സ് ടീമിന് കഴിഞ്ഞിട്ടില്ല.ഇത് തീര്‍ത്തൂം നിരാശാജനകം ആണ്.അതേ സമയം മറ്റൊരു ഇടത്ത് കരുത്തര്‍ ആയ ബെല്‍ജിയവും വിയര്‍ക്കാന്‍ ആരംഭിച്ചിരിക്കുന്നു.സ്ഥിരത ഇലായ്മ എന്നത് തന്നെ ആണ് ഈ ടീമിന്റെ പ്രധാന പ്രശ്നം.ഏത് കളി എപ്പോള്‍ എങ്ങനെ കളിക്കും എന്നതിന് ഒരു ഉറപ്പും ഇല്ല.ഇത് കൂടാതെ മുന്നേറ്റ നിരയില്‍ ലൂക്കാക്കുവിന് ഗോള്‍ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല എന്നതും ഈ ബെല്‍ജിയം ടീമിനെ ഏറെ പ്രശ്നത്തില്‍ ആഴ്ത്തുന്നു.ഇത് കൂടാതെ ഗോളുകള്‍ നേടാന്‍ പാകത്തില്‍ ഉള്ള ഒരു ഫോര്‍വേഡും ആ ടീമിന് ഇല്ല.