മികച്ച കൂട്ടുകെട്ടുമായി സൂര്യകുമാർ യാദവും ഹർദിക് പാണ്ട്യയും : അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് എടുത്തു. അത്ര മികച്ച തുടക്കം ആയിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. എട്ട് റൺസ് നേടിയ രോഹിത് ശർമ്മയെ അവർക്ക് ആദ്യം നഷ്ടമായി.പിന്നീട് കോഹിലിയും(24) പന്തും (20) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും അത് അധിക നേരം നിന്നില്ല. പന്തും കോഹിലിയും ദുബൈയും പുറത്തായതോടെ ഇന്ത്യ 90/4 എന്ന നിലയിലായി.
പിന്നീട് അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവും(53) ഹർദിക് പാണ്ട്യയും(32) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 56 റൺസ് നേടി. ഇത് ടീമിനെ 150 കടത്താൻ സഹായിച്ചു. പിന്നീട് ഇവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ സ്‌കോർ 181ൽ ഒതുങ്ങി. അവസാന ഓവറിൽ അക്‌സർ പട്ടേൽ രണ്ട് ബൗണ്ടറികൾ നേടിയത് ടീമിനെ 180 കടത്താൻ സഹായിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും ഫസൽഹഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീതം നേടി.