ഹോളണ്ടിനെതിരെ കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത വളരെ കുറവ് !!!!!!
ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ മൂക്ക് പൊട്ടിയതിനെ തുടർന്ന് ഫ്രാൻസിൻ്റെ അടുത്ത മത്സരം കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത ഇല്ല.താരത്തിനു ഒരു ഓപ്പറേഷന്‍ നിര്‍ബന്ധമാണ്.എന്നാല്‍ സര്‍ജറി ചെയ്താല്‍ അദ്ദേഹത്തിന് ശേഷിക്കുന്ന യൂറോ കളിയ്ക്കാന്‍ കഴിയില്ല.ഇപ്പോള്‍ താരത്തിന്റെ കാര്യം അല്പം പരുങ്ങലില്‍ ആയതിനാല്‍ ഒരു മല്‍സരത്തില്‍ നിന്നും അദ്ദേഹത്തിനെ വിട്ടു നിര്‍ത്താന്‍ ഫ്രഞ്ച് ബോര്‍ഡ് തീരുമാനിച്ചു.

ഇന്നലെ നടന്ന മല്‍സരത്തില്‍ ഓസ്ട്രിയന്‍ താരം ആയ കെവിൻ ഡാൻസോയുമായി കൂട്ടി ഇടിച്ചാണ് കിലിയന് പരിക്ക് സംഭവിച്ചത്.പിച്ച് ചോര കളം ആയി എങ്കിലും മത്സരത്തിന് ശേഷം ജർമ്മനിയിലെ ഡസൽഡോർഫിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ എംബാപ്പെ സോഷ്യൽ മീഡിയയിൽ തനിക്ക് വലിയ കുഴപ്പം ഒന്നുമില്ല എന്ന് അറിയിച്ചു.ഈ വരുന്ന വെളിയാഴ്ച്ചയാണ് ഫ്രാന്‍സ് – ഹോളണ്ട് പോരാട്ടം.നിലവില്‍ ആദ്യ മല്‍സരങ്ങളില്‍ നിന്ന് ജയം നേടി കൊണ്ട് ഇരു ടീമുകളും മൂന്നു പോയിന്‍റ് വീതം നേടി കഴിഞ്ഞു.എങ്കിലും ഹോളണ്ട് ആണ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.