EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

കാന്‍റെ – പ്രായം തളര്‍ത്താത്ത പോരാളി !!!!!!!!

June 18, 2024

കാന്‍റെ – പ്രായം തളര്‍ത്താത്ത പോരാളി !!!!!!!!

ഇന്നലത്തെ ഓസ്ട്രിയക്കെതിരായ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ പ്രകടനം ആരാധകരേ ഏറെ നിരാശപ്പെടുത്തി.വെറും ഒരു ഗോളിന് മാത്രം ആണ് അവര്‍ ലീഡ് എടുത്തത്.ഇത് തികച്ചും വലിയൊരു ഗോള്‍ മാര്‍ജിന്‍ ജയം കാണാന്‍ വന്നവരെ വിഷമിപ്പിച്ചു.അത് കൂടാതെ കൈലിയന്‍ എംബാപ്പെയുടെ മൂക്കില്‍ പരിക്ക് ഏറ്റത്തും ഫ്രാന്‍സ് ആരാധകരെ ഏറെ വിഷമത്തില്‍ ആഴ്ത്തി.

It wasn't magic that got N'Golo Kanté to the very top - We Ain't Got No  History

എന്നാല്‍ ഇന്നലെ മല്‍സരം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സ് ആരാധകര്‍ക്ക് ഒരു കാര്യം തീര്‍ച്ചയായും മനസിലായിട്ടുണ്ടാകും.ഈ കാന്‍റെ വന്നിരിക്കുന്നത് അങ്ങനെ ഒന്നും പോകാന്‍ അല്ല എന്ന്.ഇന്നലത്തെ കളിയോടെ ഫ്രാന്‍സ് ടീമില്‍ താന്‍ അല്ലാതെ മറ്റാരും മിഡ്ഫീല്‍ഡ് നിയന്ത്രിക്കാന്‍ യോഗ്യന്‍ അല്ല എന്ന് മുന്‍ ചെല്‍സി താരം തെളിയിച്ചു.അദ്ദേഹം ഇന്നലെ ഓസ്ട്രിയന്‍ താരങ്ങളെ പ്രെസ്സ് ചെയ്തു വലയിപ്പിച്ചു.ഇത് കൂടാതെ  ബ്ലോക്കുകള്‍  (2) ,ടാക്കിളുകൾ (3) മറ്റേതൊരു ഫ്രഞ്ച് കളിക്കാരനെക്കാളും കൂടുതൽ അവസരങ്ങളും  (2) താരം  സൃഷ്ടിച്ചു.അദ്ദേഹം തന്നെ ആണ് ഇന്നലത്തെ മാന്‍ ഓഫ് ദി മാച്ച്.മല്‍സരത്തില്‍ സമനില നേടാന്‍ ഓസ്ട്രിയക്ക് മികച്ച ഒരു അവസരം ലഭിച്ചപ്പോള്‍ പിന്നില്‍ നിന്നും ഓടി വന്ന് പന്ത് റിക്കവറി ചെയ്യാന്‍ ആ 33 ക്കാരന്‍ ആയ താരം തന്നെ വേണ്ടി വന്നു.

Relentless Kante more than justifies France recall | Reuters

 

2022 ജൂണിൽ നടന്ന ഒരു നേഷൻസ് ലീഗ് മത്സരത്തിൽ ആണ്  ഫ്രാൻസിനായി കാൻ്റെ അവസാനമായി കളിച്ചത്.അതിനു ശേഷം റയല്‍ ജോഡികള്‍ ആയ ഔറേലിയൻ ചൗമേനിയും എഡ്വേർഡോ കാമവിംഗയും ഫ്രഞ്ച് സെൻട്രൽ മിഡ്ഫീൽഡ് തങ്ങളുടെ ആക്കി.ഇതിനിടയില്‍ കാന്‍റെ സൌദി ലീഗില്‍ പോയതോടെ പലരും അദ്ദേഹത്തെ എഴുതി തള്ളി.ഇപ്പോള്‍ കോച്ച് ദേശാബ്സ്  വീണ്ടും താരത്തിനെ ടീമില്‍ എത്തിച്ചപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞിരുന്നു. അതിനുള്ള മറുപടി താരം ഇന്നലെ പിച്ചില്‍ നല്കുകയും ചെയ്തു.

Leave a comment