അവസാന യൂറോ കളറാക്കാന്‍ റൊണാള്‍ഡോ !!!!!!!!!!
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ ഫേവറിറ്റുകളിലൊന്നയായ പോര്‍ച്ചുഗല്‍ ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും.പറങ്കിപ്പട അവരുടെ യൂറോ 2024 കാമ്പെയ്ൻ ചെക്ക് റിപ്പബ്ലിക്കിനെതിരെ ലെപ്‌സിഗ് സ്റ്റേഡിയത്തിൽ ആരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്. ആറാമത്തെ യൂറോ കമ്പെയിന്‍ കളിക്കുന്ന റോണോ തന്റെ അവസാന കോണ്ടിനെന്‍റല്‍ കംപെയിന് വേണ്ടിയാണ് ഇന്ന് തയ്യാര്‍ എടുക്കുന്നത്.
2016 യൂറോയിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് കിരീടം നേടിയ പോര്‍ച്ചുഗലിന് കഴിഞ്ഞ തവണ പിഴച്ചു.ഇത്തവത്തെ യൂറോ ഹോസ്റ്റ് ആയ ജര്‍മനിയായിരുന്നു അവരുടെ കമ്പെയിന്‍ റണ്‍ അവസാനിപ്പിച്ചത്.തുടര്‍ന്നു ലോകക്കപ്പിലും അവരുടെ പ്രകടനം മോശം ആയിരുന്നു.എന്നാല്‍ പരിചയ സമ്പത്തും യുവത്വയും ഇട കലര്‍ന്ന ഈ ടീമിനെ ഇപ്പോള്‍ പീക്ക് ഫോമില്‍ എത്തിക്കാന്‍ മാനേജര്‍ ആയ റോബർട്ടോ മാർട്ടിനെസിന് കഴിഞ്ഞു.
ഈ യൂറോയില്‍ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി എന്നിവ ഫേവറിറ്റുകളായി കണക്കാക്കപ്പെടുന്നു എങ്കിലും പോര്‍ച്ചുഗലിന് ഇപ്പോഴും വളരെ അധികം മേല്‍ക്കൈ ഈ ടൂര്‍ണമെന്റില്‍ ഉണ്ട്. ഇന്നതെ മല്‍സരത്തിലെ അവരുടെ എതിരാളി ലോക റാങ്കിങ്ങില്‍ 38 ആം സ്ഥാനത്ത് ഉള്ള ചെക്ക് റിപ്പബ്ലിക് ആണ്.കഴിഞ്ഞ യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയ അവര്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ സ്ഥിരത കാഴ്ചവെക്കുന്നുണ്ട്.