യൂറോ 2024 ; റൊണാള്‍ഡോയുടെ “ലാസ്റ്റ് ഡാന്‍സ് ” ???
യൂറോ 2024 വീണ്ടും കളിയ്ക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹം ആണ് എന്നു റൊണാള്‍ഡോ പറഞ്ഞതില്‍ തെല്ലും നുണയില്ല.39 ആം വയസ്സില്‍ പല വെല്ലുവിളികളെയും തരണം ചെയ്തതിന് ശേഷം ആണ് അദ്ദേഹം ജര്‍മനിയിലേക്ക് വണ്ടി കയറാന്‍ ഒരുങ്ങുന്നത്.ടീമില്‍ പല സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട് എങ്കിലും റൊണാള്‍ഡോയുടെ സാന്നിധ്യം തന്നെ ആണ് പറങ്കിപ്പടയുടെ കരുത്ത്.
യൂറോ അടുക്കുമ്പോള്‍ പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസിന് അതിയായ സമ്മര്‍ദം ഉണ്ട്.റൊണാള്‍ഡോയുടെ അവസാനത്തെ യൂറോ ,ബെര്‍ണാര്‍ഡോ സില്‍വ,ജോവാ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ്,റാഫേല്‍ ലിയോ,ഡിയഗോ ജോട്ട എന്നീ പ്രതിഭകളെ വെച്ച് നല്ലൊരു പ്രകടനം നടത്താന്‍ കഴിഞ്ഞില്ല എങ്കില്‍ പോര്‍ച്ചുഗീസ് മാധ്യമങ്ങളും റൊണാള്‍ഡോ ആരാധകരും അദ്ദേഹത്തെ അല്പം പോലും ദയ ഇല്ലാതെ വേട്ടയാടും.പോര്‍ച്ചുഗലിന്റെ ബ്രേക്ക് ഔട്ട് പ്ലേയര്‍ റാഫേല്‍ ലിയോ ആണ് എന്നു തന്നെ പറയേണ്ടി വരും.അദ്ദേഹം മാത്രം ആണ് പ്രായം കൊണ്ടും അത് പോലെ കരുത്ത് കൊണ്ടും സന്തുലിതം ആയി പോര്‍ച്ചുഗീസ് ടീമില്‍ ഉള്ളത്.എസി മിലാനില്‍ അദ്ദേഹത്തിന്റെ പ്രകടനം ആരും ശ്രദ്ധ കൊടുക്കാറില്ല എങ്കിലും ഈ യൂറോയില്‍ അദ്ദേഹത്തിനെ കൊണ്ട് വലിയ കാര്യങ്ങള്‍ സാധിക്കാന്‍ മാര്‍ട്ടിനസിന് കഴിയും. പ്രതിരോധത്തില്‍ പെപ്പെ, റൂബന്‍ ഡിയാസ്,ഡാലോട്ട് എന്നിവര്‍ അണിനിരക്കുമ്പോള്‍ ഈ യൂറോയിലെ ഫ്രാന്‍സിന് ശേഷം ഏറ്റവും സന്തുലിതമായ ടീം പോര്ച്ചുഗല്‍ തന്നെ ആണ്.മിഡ്ഫീല്‍ഡില്‍ ബ്രൂണോ,ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ കൂടി കളി മെനയാന്‍ ഉള്ളപ്പോള്‍ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്കും സംഘത്തിനും പതിവിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.