ചാമ്പ്യൻസ് ലീഗ് ഫൈനൽ തോല്‍വിക്ക് ശേഷം മാനേജര്‍ എഡിൻ ടെർസിക് ഡോർട്ട്മുണ്ട് വിട്ടു
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ചിട്ടും മാനേജര്‍ എഡിൻ ടെർസിക്കിനെ ജര്‍മന്‍ ക്ലബ് പുറത്താക്കി.ഒരു മാനേജര്‍ എന്ന നിലയില്‍ അത് മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മാനേജിങ് കരിയറിലെ ഒരു പൊന്‍ തൂവല്‍.ടീമിനെ സ്ഥിരതയാര്‍ന്ന ഫൂട്ബോള്‍ കളിപ്പിക്കാന്‍ കഴിയാത്തത് തന്നെ ആണ് ടെര്‍സിക്കിനെ പുറത്തക്കാന്‍ കാരണം.

കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ബുണ്ടസ്ലിഗ നേടാന്‍ ഒരു ജയം മാത്രം മതിയാര്‍ന്നു.എന്നാല്‍ അതിലും അവര്‍ പരാജയപ്പെട്ടത് ആരാധക സമൂഹത്തില്‍ വലിയ രോഷത്തിന് വഴി വെച്ചിരുന്നു.ഇത് കൂടാതെ ഈ സീസണില്‍ അഞ്ചാം സ്ഥാനത്തേക്ക് അവര്‍ പിന്തള്ളപ്പെടുകയും ചെയ്തു.ഇനി ആര് പുതിയ മേധാവിയായി സ്ഥാനം ഏറ്റെടുക്കും എന്നത് ഇതുവരെ തീരുമാനം ആയിട്ടില്ല.ബോറൂസിയ പോലൊരു ക്ലബിനെ നയിക്കാന്‍ കിട്ടിയ അവസരം താന്‍ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കില്ല എന്ന് പറഞ്ഞ ടെര്‍സിക്ക് ഇപ്പോള്‍ ഈ ക്ലബിന് പുതിയ ഒരു ദിശ വേണം എന്നും പറഞ്ഞു.അദ്ദേഹം പത്ത് വര്‍ഷത്തില്‍ ഏറെ ഈ ക്ലബില്‍ ചിലവഴിച്ചിട്ടുണ്ട്.