EPL 2022 European Football Foot Ball International Football Top News

ജെയിംസിന് ഇംഗ്ലണ്ട് യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

May 31, 2024

ജെയിംസിന് ഇംഗ്ലണ്ട് യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഫ്രാൻസിനെതിരായ 2025 യൂറോ യോഗ്യതാ മല്‍സരത്തിന് ലോറൻ ജെയിംസ് ലഭ്യമല്ലെന്ന് വനിത ഇംഗ്ലണ്ട് ടീം  മാനേജർ സറീന വീഗ്മാൻ വ്യാഴാഴ്ച പറഞ്ഞു.താരത്തിന്റെ സഹോദരന്‍ ആയ ജെയിംസ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ആയി പരിക്കില്‍ ആണ്.പരിക്കിൻ്റെ ചികിത്സയ്ക്കായി താരം  ചെൽസിയിലേക്ക് മടങ്ങുമെന്ന് ക്ലബ് സ്ഥിരീകരിച്ചു.

England Women boss Sarina Wiegman relishing 'very special' UEFA Nations  League clash with Netherlands | Football News | Sky Sports

 

പരിക്കേറ്റ ജെയിംസിന് പകരം ടോട്ടൻഹാം ഹോട്‌സ്‌പറിൻ്റെ ജെസ് നാസ് സ്റ്റാൻഡ്‌ബൈയിൽ നിന്ന് പ്രധാന ടീമിലേക്ക് മാറുന്നു.2025 യൂറോ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ3യിലെ മല്‍സരത്തില്‍  ഇംഗ്ലണ്ട് വെള്ളിയാഴ്ച ഫ്രാൻസിനെ നേരിടുന്നു.ഏപ്രിലിൽ സ്വീഡനുമായി 1-1 ന് സമനില വഴങ്ങുകയും റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 2-0 ന് പരാജയപ്പെടുത്തുകയും ചെയ്ത ഇംഗ്ലണ്ട് വനിത ടീം നിലവിൽ അവരുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.

Leave a comment