EPL 2022 European Football Foot Ball International Football Top News

” ശത്രുത മറന്ന് ടോട്ടന്‍ഹാമിനെ ഞങ്ങള്‍ പിന്തുണയ്ക്കും “

May 13, 2024

” ശത്രുത മറന്ന് ടോട്ടന്‍ഹാമിനെ ഞങ്ങള്‍ പിന്തുണയ്ക്കും “

ചൊവ്വാഴ്‌ച മാഞ്ചസ്റ്റർ സിറ്റിയുടെ ടോട്ടൻഹാമിലെ സുപ്രധാന സന്ദർശനത്തിന് മുന്നോടിയായിതാൻ “എക്കാലത്തെയും ഏറ്റവും വലിയ ടോട്ടൻഹാം ആരാധകനായിരിക്കുമെന്ന്” ആഴ്‌സണൽ ഫോർവേഡ് കൈ ഹാവെർട്‌സ് പറഞ്ഞു.ടോട്ടന്‍ഹാം സിറ്റിയെ പരാജയപ്പെടുത്തി കഴിഞ്ഞാല്‍ ഒരു വിജയം മാത്രമാണു ആഴ്സണലിന്റെ പ്രീമിയര്‍ ലീഗ് ട്രോഫിക്ക് മുന്നില്‍ നില്‍ക്കുന്നത്.അതിനാല്‍ ടോട്ടന്‍ഹാമിനെതിരെ റൈവല്‍റി ഉണ്ട് എങ്കിലും സിറ്റിക്കെതിരെ അവര്‍ക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കും എന്നു ജര്‍മന്‍ താരം അറിയിച്ചു.

 

ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എവർട്ടനെതിരെയാണ് ആഴ്‌സണലിൻ്റെ അവസാന മത്സരം.”ഏത് ടീമിനും ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നതാണ് ഈ ലീഗിലെ എൻ്റെ അനുഭവം.ഞാന്‍ ഇവിടെ ചിലവഴിച്ച സമയങ്ങളില്‍ ഈ ലീഗ് എന്നെ പഠിപ്പിച്ച കാര്യം ഇതാണ്.അവസാനം വരെ എന്തും നടക്കും.സിറ്റിയെ ടോട്ടന്‍ഹാം തോല്‍പ്പിച്ചാലും ഞങ്ങള്‍ ഏവര്‍ട്ടന്‍ ടീമിനെതിരെ ജയിക്കണം.ഞങ്ങള്‍ അവര്‍ക്കെതിരെ ജയിക്കും എന്നതില്‍ ഒരുറപ്പും ഇല്ല.”അർട്ടെറ്റ കൂട്ടിച്ചേർത്തു.

Leave a comment