EPL 2022 European Football Foot Ball International Football Top News

സീരി എ യില്‍ ഇന്ന് ഫ്രോസിനോണിന് അതിജീവിതത്തിന്‍റെ പോരാട്ടം

May 10, 2024

സീരി എ യില്‍ ഇന്ന് ഫ്രോസിനോണിന് അതിജീവിതത്തിന്‍റെ പോരാട്ടം

വെള്ളിയാഴ്ച രാത്രി ബെനിറ്റോ സ്റ്റെർപെ സ്റ്റേഡിയത്തിലേക്ക് ചാമ്പ്യൻമാരായ ഇൻ്റർ മിലാനെ സ്വാഗതം ചെയ്യുമ്പോൾ ഫ്രോസിനോൺ അവരുടെ സീരി എ അതിജീവന പ്രതീക്ഷകൾക്ക് ജീവന്‍ നല്കാന്‍ ശ്രമിക്കും.നിലവില്‍ അവര്‍ ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.ഇന്ന് ജയം നേടാന്‍ ആയാല്‍ അവര്‍ക്ക് പതിനാലാം സ്ഥാനത്ത് എത്താന്‍ കഴിയും അവര്‍ക്.

Preview: Frosinone vs. Inter Milan - prediction, team news, lineups

 

 

ഈ സീസണില്‍ ഇതിന് മുന്നേ ഇന്‍റര്‍ മിലാനുമായി ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് മിലാന്‍ ജയം നേടിയിരുന്നു.ഇതിനകം തന്നെ സീരി എ കിരീടം ഉറപ്പാക്കിയതിനാല്‍ ഇന്നതെ മല്‍സരത്തില്‍ മിലാന് കാര്യമായി ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ല.പരിചയസമ്പന്നനായ ഡിഫൻഡർ ഫ്രാൻസെസ്കോ അസെർബി പരിക്ക് മൂലം ഇന്നതെ മല്‍സരത്തിലും കളിച്ചേക്കില്ല.ബെഞ്ചമിൻ പവാർഡ്, സ്റ്റെഫാൻ ഡി വ്രിജ്, അലസ്സാൻഡ്രോ ബാസ്റ്റോണി എന്നിവർ തന്നെ ഇന്നതെ മല്‍സരത്തിലും മിലാന്റെ പ്രതിരോധത്തിനെ നയിക്കും.

Leave a comment