Uncategorised

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട് ഫൈനലിലെത്തി

May 8, 2024

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട് ഫൈനലിലെത്തി

മറ്റൊരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന ഫ്രഞ്ച് സ്വപ്നത്തെ ചവിട്ടി അരച്ച് കൊണ്ട് ജര്‍മന്‍ മഞ്ഞപ്പട കരുത്തുറ്റ മുന്നേറ്റം നടത്തിയിരിക്കുന്നു.ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരത്തില്‍ പിഎസ്ജിയെ ബോറൂസിയ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.അഗ്രിഗേറ്റ് സ്കോര്‍ 2-0.തന്റെ അവസാന സീസണില്‍ പോലും എംബാപ്പെക്ക് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം നിറവേറ്റി കൊടുക്കാന്‍ കഴിഞ്ഞില്ല.

Paris Saint-Germain 0-1 Borussia Dortmund (0-2 agg): Hummels header sends  BVB into Champions League final | beIN SPORTS

 

2013 ന് ശേഷം ആദ്യം ആയാണ് ബോറൂസിയ ഡോര്‍ട്ടുമുണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്.മല്‍സരത്തില്‍ ബോറൂസിയക്കെതിരെ വളരെ മികച്ച പ്രകടനം ആണ് പിഎസ്ജി പുറത്ത് എടുത്തത് എങ്കിലും ഇന്നലെ ഭാഗ്യം അവരെ തീരെ തുണച്ചില്ല.പലരുടെ ഷോട്ടുകളും പോസ്റ്റില്‍ തട്ടി  പോയത് ഡോര്‍ട്ടുമുണ്ടിനെ തുണച്ചു.50 ആം മിനുട്ടില്‍ ടീം കോര്‍ണറില്‍ നിന്നും ലഭിച്ച അവസരം മാറ്റ്സ് ഹമല്‍സ് വലയില്‍ എത്തിച്ചതോടെ പിഎസ്ജിയുടെ എല്ലാ സ്വപ്നങ്ങളും പൊലിയാന്‍ തുടങ്ങി.

Leave a comment