സീസൺ അവസാനത്തോടെ മാർക്കോ റിയൂസ് ബൊറൂസിയ ഡോർട്ട്മുണ്ട് വിടും
ഈ സീസണിൻ്റെ അവസാനത്തിൽ മാർക്കോ റിയൂസ് ബൊറൂസിയ ഡോർട്ട്മുണ്ട് വിടും.കളിക്കാരൻ്റെ കരാർ നീട്ടേണ്ടതില്ലെന്ന് ഇരു കക്ഷികളും പരസ്പരം സമ്മതിച്ചതിനെത്തുടർന്ന് 12 വർഷത്തെ തൻ്റെ സ്പെൽ അവസാനിപ്പിക്കുമെന്ന് ജര്‍മന്‍ താരം പറഞ്ഞു.34-കാരനായ ഡോർട്ട്മുണ്ട് അക്കാദമി താരം 2012 ല്‍ ആണ് ക്ലബിലേക്ക് തിരിച്ച് എത്തിയത്.ഇതുവരെ 424 മത്സരങ്ങൾ കളിച്ചു, ക്ലബിന് 168 ഗോളുകളും 128 അസിസ്റ്റുകളും സംഭാവന ചെയ്തു.
“എൻ്റെ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലെ ഈ കരിയര്‍ ലഭിച്ചതിന് ഞാന്‍ വളരെ അധികം കൃതാര്‍ത്തന്‍ ആണ്.എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച ക്ലബിന്നും ആരാധകര്‍ക്കും നന്ദി.ഞാൻ എൻ്റെ ജീവിതത്തിൻ്റെ പകുതിയിലധികവും ഈ ക്ലബ്ബിൽ ചെലവഴിക്കുകയും എല്ലാ ദിവസവും ഇവിടിത്തെ ജീവിതം ആസ്വദിച്ചിട്ടുമുണ്ട്.”റിയൂസ് പ്രസ്താവനയിൽ പറഞ്ഞു.2016-17, 2020-21 വർഷങ്ങളിൽ ഡിഎഫ്ബി പൊക്കാല്‍ നേടുകയും ഇത് കൂടാതെ 2013-ൽ ക്ലോപ്പിന് കീഴില്‍ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുകയും ചെയ്തതാണ് റിയൂസിന്റെ ഡോര്‍ട്ടുമുണ്ട് കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങള്‍.