Cricket cricket worldcup Cricket-International Epic matches and incidents Indian Sports IPL ipl-2024 IPL-Team IPL2020 IPL2021 legends Renji Trophy Top News

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സഞ്ചുവിന്‍റെ വണ്‍ മാന്‍ ഷോ !!!!!!

April 28, 2024

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സഞ്ചുവിന്‍റെ വണ്‍ മാന്‍ ഷോ !!!!!!

ശനിയാഴ്ച ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിലേക്ക് കൂറ്റൻ കുതിപ്പ് നടത്തി.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ  നിശ്ചിത 20 ഓവറില്‍ 196 റണ്‍സ് നേടി എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു.

 

48 ബോളില്‍ 76 റണ്‍സ് നേടിയ രാഹുലിന്റെ പിന്‍ബലത്തില്‍ ആയിരുന്നു ലഖ്‌നൗ ഈ സ്കോര്‍ പടുത്ത് ഉയര്‍ത്തിയത്.എന്നാല്‍ രാജസ്ഥാന് വേണ്ടി അവരുടെ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ വളരെ മികച്ച ഒരു സെന്‍സിബിള്‍ ഇന്നിംഗ്സ് കളിച്ചത്തോടെ ലഖ്‌നൗവിന്റെ വിജയ പ്രതീക്ഷള്‍ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചതു.വളരെ മികച്ച തുടക്കം രാജസ്ഥാന് ലഭിച്ചു എങ്കിലും ജൈസ്വാള്‍ , ജോസ് ബട്ട്ലര്‍ എന്നിവര്‍ തുടര്‍ച്ചയായി പുറത്തു ആയത് മൂലം വളരെ സമ്മര്‍ദത്തില്‍ ആയിരുന്നു രാജസ്ഥാന്‍.എന്നാല്‍ വണ്‍ ഡൌണ്‍ ഇറങ്ങിയ സഞ്ചു (33 പന്തില്‍ 71 റണ്‍സ്)  ലഖ്‌നൗ  ബോളര്‍മാര്‍ക്ക് ഒരു പഴുത് പോലും നല്‍കിയില്ല.34 പന്തില്‍ 52 റണ്‍സ് നേടി ധ്രുവ് ജൂറലും സഞ്ചുവിന് വളരെ നല്ല പിന്തുണയാണ് നല്കിയത്.

Leave a comment