Uncategorised

ഇംഗ്ലിഷ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയര്‍ത്ത് ടെന്‍ ഹാഗ്

April 23, 2024

ഇംഗ്ലിഷ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയര്‍ത്ത് ടെന്‍ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി രണ്ടാം എഫ്എ കപ്പ് ഫൈനലിൽ എത്തിയതിനെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഫൂട്ബോള്‍ പണ്ഡിറ്റുകളെ “അപമാനം” എന്ന് എറിക് ടെൻ ഹാഗ് മുദ്രകുത്തി.ഒരു ഘട്ടത്തിൽ ചാമ്പ്യൻഷിപ്പ് ടീമിനെ 3-0ന് പിന്നില്‍ നിര്‍ത്തി അതിനു ശേഷം മൂന്നു ഗോള്‍ വഴങ്ങി പെനാല്‍ട്ടിയിലൂടെ ആയിരുന്നു യുണൈറ്റഡ് എന്നിട്ട് ജയം നേടി എടുത്തത്.

 

“ഈ ജയം ലജ്ജാകരം ആണ് എന്നു പറയുന്നവര്‍ വലിയ കള്ളന്മാര്‍ ആണ്.ഞങ്ങള്‍ മികച്ച കളിച്ചിട്ടും പല മല്‍സരങ്ങളിലും പരാജായപ്പെട്ടിരുന്നു.അപ്പോള്‍ ഒന്നും ആരും ഈ ടീമിനെ പ്രശംസിക്കുന്നത് ഞാന്‍ കണ്ടില്ല.ഫൂട്ബോള്‍ മല്‍സരം തീരുമാനിക്കുന്നത് ജയവും പരാജയവുമാണ്.അല്ലാതെ പിച്ചില്‍ എന്തു നടന്നു  എന്നതല്ല.ഞങ്ങൾ ഫൈനലിൽ എത്തി, ഇത് ഒരു വലിയ നേട്ടമാണ്. രണ്ട് വർഷത്തിനുള്ളിൽ രണ്ട് തവണ എന്നത് ഇതിനെ തീര്‍ത്തൂം ഗംഭീരം ആക്കുന്നു.മാനേജർ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം, നാല് വർഷത്തിനുള്ളിൽ നാല് കപ്പ് ഫൈനലുകൾ.എന്നെ എന്തിനും കുറ്റം പറയുന്ന ആളുകളെ ഓര്‍ത്ത് എനിക്കു ലജ്ജ തോന്നുന്നു.” ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment