Cricket Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

എസ്ആർഎച്ചിനോട് തോറ്റതിന് ശേഷം മുംബൈ ഇന്ത്യൻസ് താരങ്ങളുടെ മനോവീര്യം ഉയര്‍ത്തി കൊണ്ട് സച്ചിന്‍റെ ലഘു പ്രസംഗം

March 29, 2024

എസ്ആർഎച്ചിനോട് തോറ്റതിന് ശേഷം മുംബൈ ഇന്ത്യൻസ് താരങ്ങളുടെ മനോവീര്യം ഉയര്‍ത്തി കൊണ്ട് സച്ചിന്‍റെ ലഘു പ്രസംഗം

ബുധനാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിന് ശേഷം മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍  സച്ചിൻ ടെണ്ടുൽക്കർ ടീമിൻ്റെ മനോവീര്യം ഉയർത്തി കൊണ്ട് നടത്തിയ ലഘുപ്രസംഗം വൈറല്‍ ആയിരിക്കുന്നു.മല്‍സരത്തിന് ശേഷം അദ്ദേഹം ടീമിനൊപ്പം ഒരു റൂമില്‍ നടത്തിയ പ്രസംഗം മുംബൈ ഇന്ത്യസ് ഒഫീഷ്യല്‍ പേജിലൂടെ പുറത്തു വിട്ടു.3.1 ഓവറിൽ 56 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും സന്ദർശകർക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. എന്നാൽ 10 റൺസിനിടെ ഇരുവരെയും നഷ്ട്ടമായത്  എംഐക്ക് തിരിച്ചടിയായി.

Watch: Sachin Tendulkar and Hardik Pandya's pep talk in Mumbai Indians'  dressing room after defeat to Sunrisers Hyderabad | Cricket News - Times of  India

“രണ്ടാം ഇന്നിംഗ്സില്‍ കളി 10 ഓവര്‍  പിന്നിട്ടിട്ടും ആര് ജയിക്കും എന്ന വ്യക്തമായ പ്രവചനം നടത്താന്‍ കഴിയുമായിരുന്നില്ല.കളിയുടെ ഫലം എങ്ങോട്ട് വേണം എങ്കിലും മാറാനുള്ള സാധ്യത ഉണ്ടായിരുന്നു.ഇത് അര്‍ത്ഥം ആക്കുന്നത് നമ്മള്‍ നന്നായി കളിച്ചു എന്നതാണ്.പരാജയം മുന്നില്‍ കണ്ടിട്ടും നമ്മള്‍ ഒരു ടീം എന്ന നിലയില്‍ പോരാടി.കൂടുതൽ കഠിനമായ പരീക്ഷണങ്ങള്‍ വരാന്‍ പോകുന്നു.നമ്മള്‍ ഒരു ഗ്രൂപ്പായി ചേർന്ന് അതിനെ മറികടക്കും,” എംഐ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സച്ചിൻ പറഞ്ഞു.

Leave a comment