Uncategorised

പൗ ക്യൂബാർസിക്ക് സ്പാനിഷ് ടീമില്‍ നിന്നും ആദ്യ വിളി വന്നു !!!!

March 16, 2024

പൗ ക്യൂബാർസിക്ക് സ്പാനിഷ് ടീമില്‍ നിന്നും ആദ്യ വിളി വന്നു !!!!

ബാഴ്‌സലോണയുടെ കൗമാരക്കാരനായ ഡിഫൻഡർ പൗ ക്യൂബാർസിയെ കൊളംബിയയ്ക്കും ബ്രസീലിനുമെതിരായ വരാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കായി സ്‌പെയിൻ വിളിച്ചു.താരത്തിനെ ആദ്യം ആയാണ് സ്പാനിഷ് ടീം വിളിക്കുന്നത്.ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ബുധനാഴ്ച നാപോളിയെ ബാഴ്‌സ 3-1ന് തോൽപ്പിച്ചപ്പോൾ 17 കാരനായ കുബാർസി കളിയിലെ താരം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാഴ്സയിലെ പുതിയ താരോദയം ആയ കുബാര്‍സിയെ പ്രതിരോധത്തില്‍ വിള്ളല്‍ നേരിടുന്ന സ്പാനിഷ് ടീമിന് നല്ല രീതിയില്‍ ഉപയോഗിക്കാം.ബാഴ്‌സയുടെ മുന്നേറ്റ താരം ലാമിൻ യമലും സ്‌പെയിനിൻ്റെ ടീമിലുണ്ട്. പതിനാറുകാരനായ യമൽ ലാ റോജയ്ക്കുവേണ്ടി നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട്.അതേസമയം, അത്‌ലറ്റിക് ക്ലബ് ഡിഫൻഡർ ഡാനി വിവിയനും തൻ്റെ ആദ്യ സ്പെയിൻ കോൾ-അപ്പ് ലഭിച്ചു.വോൾവ്‌സ് മിഡ്‌ഫീൽഡർ പാബ്ലോ സറബിയയും വില്ലാറിയലിൻ്റെ ജെറാർഡ് മൊറേനോയും അത് കൂടാതെ ടോട്ടൻഹാമിൻ്റെ റൈറ്റ് ബാക്ക് പെഡ്രോ പോറോയും സ്പെയ്ന്‍ ടീമില്‍  തിരിച്ചെത്തിയിട്ടുണ്ട്.

 

Leave a comment