Uncategorised

ന്യൂ കാസില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ചെല്‍സി

March 12, 2024

ന്യൂ കാസില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ചെല്‍സി

തിങ്കളാഴ്ച പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3-2ന് തോൽപ്പിച്ച് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ മേലുള്ള സമ്മർദ്ദം ചെൽസി കുറച്ചു.ജയം നേടി എങ്കിലും ലീഗ് പട്ടികയില്‍ നിലവില്‍ അവര്‍ പതിനൊന്നാം സ്ഥാനത്ത് തന്നെ ആണ്.ഈ സീസണിൽ ബ്ലൂസിൻ്റെ സര്‍പ്രൈസ് യുവ താരം ആയ കോൾ പാമർ ഒരു ഗോൾ സൃഷ്ടിക്കുകയും മറ്റൊരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.

Premier League LIVE: Chelsea vs Newcastle score & text updates - Live - BBC  Sport

 

ഇന്നലത്തെ കളി കാണാന്‍ വന്ന ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ് എന്തായാലും ഇന്നലത്തെ പ്രകടനത്തോടെ കോള്‍ പാമറിനെ അടുത്ത് തന്നെ ഇംഗ്ലണ്ട് ടീമിലേക്ക് എടുക്കും.ചെല്‍സിക്ക് വേണ്ടി കോള്‍ പാമര്‍ ഒഴിച്ചാല്‍ നിക്കോളാസ് ജാക്സൺ, മൈഖൈലോ മുദ്രിക് എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്.ന്യൂ കാസില്‍ യുണൈറ്റഡ് വളരെ മികച്ച പോരാട്ടം കാഴ്ചവെച്ചു എങ്കിലും ചെല്‍സിയുടെ തീവ്രമായ ഫിസിക്കല്‍ ഗെയിമിന് വട്ടം വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അവര്‍ക്ക് വേണ്ടി അലക്സാണ്ടർ ഇസക്ക്, ജേക്കബ് മർഫി എന്നിവര്‍ ആണ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.

Leave a comment