Uncategorised

മ്യൂണിച്ച് ബിയർ ഹാളിൽ ഹിറ്റ്ലർ സല്യൂട്ട് ചെയ്തതിന് ലാസിയോ ആരാധകൻ അറസ്റ്റിൽ!!!!!!!!!!

March 6, 2024

മ്യൂണിച്ച് ബിയർ ഹാളിൽ ഹിറ്റ്ലർ സല്യൂട്ട് ചെയ്തതിന് ലാസിയോ ആരാധകൻ അറസ്റ്റിൽ!!!!!!!!!!

അഡോൾഫ് ഹിറ്റ്‌ലർ നാസി പാർട്ടി സ്ഥാപിച്ച ബിയർ ഹാളിൽ ഫാസിസ്റ്റ് ഗാനങ്ങൾ ആലപിച്ചു എന്ന കേസില്‍ പ്രതികള്‍ ആയി നൂറോളം സിയോ അനുഭാവികള്‍.ഹിറ്റ്‌ലർ സല്യൂട്ട് നൽകിയതിന് ഒരു ഇറ്റാലിയൻ ആരാധകനെ മ്യൂണിക്ക് പോലീസ് അറെസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.മ്യൂണിക്കിലേക്ക് ലാസിയോയുടെ ചാമ്പ്യന്‍സ് ലീഗ് മല്‍സരം കാണാന്‍ ആണ് ഈ ആരാധകര്‍ പോയത്.എന്നാല്‍ അതിനു മുന്നേ നാസി പാര്‍ട്ടി ഉണ്ടായ സ്ഥലത്ത് അവര്‍ ഒത്തു കൂടി.

നാസി സല്യൂട്ട് കാണിച്ച യുവ ലാസിയോ താരത്തിനു പോലീസ് വലിയ ഒരു പിഴ പെനാല്‍റ്റിയായി നല്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അത് എത്രയാണ് എന്നതിന് കണക്ക് ഒന്നുമില്ല.ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായ ബ്ലാക്ക്‌ഷർട്ടുകളെ കുറിച്ച് ബിയർ ഹാളിൽ പാടുന്ന ലാസിയോ ആരാധകരുടെ വീഡിയോ വൈറല്‍ ആയതിനു ശേഷം കൂടുതല്‍ നടപടികള്‍ തങ്ങളുടെ പക്കല്‍ നിന്നും പ്രതീക്ഷിക്കാം എന്നും ജര്‍മന്‍ പോലീസ് പറഞ്ഞിട്ടുണ്ട്.

Leave a comment