ഡെസ് ബക്കിംഗ്ഹാം മുംബൈ സിറ്റി എഫ്സിയുമായി വേര്‍പിരിഞ്ഞു
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സി മുഖ്യ പരിശീലകൻ ഡെസ് ബക്കിംഗ്ഹാം ക്ലബ് വിട്ടതായി പ്രഖ്യാപിച്ചു.38 കാരനായ ഇംഗ്ലീഷുകാരൻ മാനേജര്‍ യുണൈറ്റഡ് കിംഗ്ഡത്തിൽ ഒരു EFL ലീഗ് വൺ ക്ലബിനെ പരിശീലിപ്പിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ സിറ്റി എഫ്സിയെ ക്ലബിന്റെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഹെഡ് കോച്ച് ആണ് അദ്ദേഹം.

ലീഗിലെ എക്കാലത്തെയും ഉയർന്ന വിജയശതമാനവും ഉള്ള മാനേജര്‍ അദ്ദേഹം തന്നെ ആണ്.ഐഎസ്എല്‍ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100+ ഗോളുകൾ നേടുന്ന പരിശീലകന് എന്ന പൊന്‍തൂവലും അദ്ദേഹത്തിന്റെ തൊപ്പിയില്‍ ഉണ്ട്.ഈ സീസണില്‍ ആറ് മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയം നേടിയ മുംബൈ എഫ്സി ടീം നിലവില്‍ നാലാം സ്ഥാനത്ത് ആണ്. മുംബൈ ക്ലബിനെ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റെടുത്ത് ഒരു മുന്‍ നിര ക്ലബ് ആക്കി മാറ്റിയതില്‍ ഡെസ് ബക്കിംഗ്ഹാമീന്റെ പങ്ക് വളരെ വലുത് ആണ് എന്നു കന്ദർപ് ചന്ദ്ര, മുംബൈ സിറ്റി എഫ്സിയുടെ സിഇഒ വെളിപ്പെടുത്തി.