EPL 2022 European Football Foot Ball International Football Top News

അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരാൻ ജോസെലു

November 16, 2023

അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തുടരാൻ ജോസെലു

കരിം ബെൻസെമയുടെ പെട്ടെന്നുള്ള പോക്ക് കാരണം ആണ് റയല്‍ മാഡ്രിഡ് ഈ സമ്മറില്‍ സ്പാനിഷ് താരമായ ജൊസേലുവിനെ സൈന്‍ ചെയ്തത്.ആദ്യം റയലിന്റെ സൈനിങ് നീക്കത്തെ മാധ്യമങ്ങളും സ്പോര്‍ട്ട് പണ്ഡിറ്റുകളും കളിയാക്കി എങ്കിലും ഇപ്പോള്‍ താരം ഈ റയല്‍ ടീമിലെ അവിഭാജ്യ ഘടകം ആയി മാറി കഴിഞ്ഞു.ഈ സീസണിൽ 13 ലാ ലിഗ മത്സരങ്ങളിൽ നിന്ന് ജോസെലു അഞ്ച് തവണ സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു.

Real Madrid's new signing Joselu during a press conference on June 20, 2023

മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അടുത്ത സീസണിലും റയലില്‍ തുടരാനുള്ള തന്‍റെ ആഗ്രഹം താരം വെളിപ്പെടുത്തിയിട്ടുണ്ട്.താരത്തിനെ ഒരു സീസണ്‍ നീളുന്ന ലോണ്‍ കരാറില്‍ ആണ് സൈന്‍ ചെയ്തിരിക്കുന്നത്.എന്നാല്‍ കരാര്‍ സ്ഥിരമാക്കാനുള്ള ക്ലോസ് റയലിന്റെ കരാറില്‍ ഉണ്ട്.താന്‍ കരിയറിലെ ഈ അവസരം വളരെ മികച്ച രീതിയില്‍ ആസ്വദിക്കുന്നുണ്ട് എന്നും റയല്‍ പോലൊരു ടീമിന് വേണ്ടി ബൂട്ട് കെട്ടുന്നത് അഭിമാനകരമായ കാര്യം ആണ് എന്നും അദ്ദേഹം കരുത്തുന്നതായി വെളിപ്പെടുത്തി.

Leave a comment