ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ അങ്കം കുറിക്കാന്‍ ഇന്ത്യ
ലോകക്കപ്പില്‍ ഇന്ന് ഗ്രൂപ്പ് എ ക്വാളിഫയിങ് റൌണ്ട് മല്‍സരത്തില്‍ ഇന്ത്യ കുവൈത്തിനെ നേരിടും.2026 യോഗ്യതാ കാമ്പെയ്നുകൾ വിജയത്തോടെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു കൂട്ടരും.ജൂണിൽ നടന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു.അന്ന് ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റിയിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.

വരാനിരിക്കുന്ന ലോകക്കപ്പില്‍ ഏഷ്യയില്‍ നിന്നും എട്ട് ടീം ഉണ്ടാകും എന്നു ഫിഫ അറിയിച്ചതോടെ യോഗ്യത മല്‍സരങ്ങളില്‍ മികച്ച ഫോമില്‍ കളിക്കാനുള്ള തയാറെടുപ്പില്‍ ആണ് ഏഷ്യന്‍ ടീമുകള്‍.136 റാങ്ക് ആണ് നിലവില്‍ കുവൈത്ത് ഉള്ളത്,ഇന്ത്യ ആണെങ്കില്‍ 102 ആം സ്ഥാനത്ത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തില്‍ വെച്ച് ആണ് കിക്കോഫ്.2011-ൽ ആദ്യമായി ഏഷ്യൻ കപ്പിൽ എത്തിയ ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യതയുണ്ടെന്ന വിശ്വാസം പതിയെ ആണ് എങ്കിലും വളരുന്നുണ്ട്.കോച്ച് ഇഗോർ സ്റ്റിമാക്കില്‍ നിലവിലെ ബോര്‍ഡിനും ആരാധകര്‍ക്കും ഉറച്ച വിശ്വാസം ഉണ്ട്.