Foot Ball Top News

ലാ ലിഗ : ഇരട്ട ഗോളുമായി ലെവൻഡോവ്‌സ്‌കി, ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

November 13, 2023

author:

ലാ ലിഗ : ഇരട്ട ഗോളുമായി ലെവൻഡോവ്‌സ്‌കി, ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

 

ഞായറാഴ്ച ലാ ലിഗയിൽ അലാവസിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്.

തുടക്കത്തിൽ അലാവസ് ലീഡ് നേടുകയും ആദ്യ പകുതി ആ ലീഡ് നിലനിർത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സലോണ മികച്ച തിരിച്ചുവരവ് നടത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്തു. മികച്ച പ്രകടനം ആണ് അവർ രണ്ടാം പകുതിയിൽ നടത്തിയത്. ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ആണ് ടീമിനായി രണ്ട് ഗോളുകൾ നേടിയത്. 53,78 മിനിറ്റുകളിൽ ആണ് ഗോളുകൾ പിറന്നത്.

Leave a comment