നിക്കോളോ ഫാഗിയോലിയുടെ കാരാര്‍ പുതുക്കി യുവന്‍റ്റസ്
മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി യുവന്റസുമായി പുതിയ കരാർ ഒപ്പിട്ടതായി ഫാബ്രിസിയോ റൊമാനോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.സഹകരണം തുടരാൻ കക്ഷികൾ ഇതിനകം ധാരണയിൽ എത്തിയതായി അറിയുന്നു, ഇത് അടുത്ത ദിവസങ്ങളിൽ ഔപചാരികമാക്കും. കരാർ പുതുക്കുന്നതോടെ, 2028 സമ്മര്‍ വരെ ഫാഗിയോലി യുവന്റസിന്റെ ഭാഗമാകും.

22കാരന്റെ വാർഷിക ശമ്പളവും വർധിപ്പിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വാതുവെപ്പിന്റെ പേരിൽ ഫാഗിയോലിയെ നിലവിൽ സസ്‌പെൻഡ് ചെയ്‌തതിനാൽ അടുത്ത വർഷം മെയ് വരെ താരത്തിന് കളിക്കളത്തിലേക്ക് മടങ്ങാനാകില്ല.ഈ സീസണിൽ, ഇറ്റാലിയൻ ഫെഡറേഷൻ ഏഴ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ്, യുവന്റസിനൊപ്പം സീരി എയിൽ 6 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.ഫാഗിയൊലിക്കൊപ്പം മാനുവൽ ലൊക്കാട്ടെല്ലിയുടെ കരാറും യുവാന്‍റ്റസ് നീട്ടിയിട്ടുണ്ട്.കോച്ച് അലെഗ്രിയുടെ തുടര്‍ച്ചയായ അപേക്ഷയിലൂടെ ആണ് ഈ താരങ്ങള്‍ക്ക് കരാര്‍ നീട്ടി നല്കാന്‍ യുവേ മാനേജ്മെന്‍റ് സമ്മതം മൂളിയത്.