വിജയവഴിയിലേക്ക് മടങ്ങാന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്
അന്താരാഷ്ട്ര ബ്രേക്കിനു മുന്നേയുള്ള തങ്ങളുടെ അവസാന ലീഗ് മല്‍സരത്തില്‍ വിജയം നേടാന്‍ ടോട്ടന്‍ഹാം.ഇന്ന് വൈകീട്ട് ആറ് മണിക്ക് മോളിനെക്സ് സ്റ്റേഡിയത്തില്‍ വെച്ച് വൂള്‍വ്സിനെ ആണ് ടോട്ടന്‍ഹാം നേരിടാന്‍ പോകുന്നത്.ലീഗില്‍ ആകപ്പാടെ മികച്ച മുന്നേറ്റം നടത്തിയിരുന്ന ടോട്ടന്‍ഹാം കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സിക്കേതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടത്.

കഴിഞ്ഞ മല്‍സരത്തിലെ ക്ഷീണം ഈ മല്‍സരത്തില്‍ മാറ്റാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടോട്ടന്‍ഹാം ടീം.എന്നാല്‍ ഇന്ന് ടോട്ടന്‍ഹാമിന് പല പ്രമുഖ താരങ്ങളുടെ സേവനം ലഭിച്ചേക്കില്ല.കഴിഞ്ഞ മല്‍സരത്തില്‍ കാര്‍ഡുകള്‍ വാങ്ങിയ ഉഡോഗി, റൊമേറോ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ സസ്പെന്‍ഷനില്‍ ആണ്.മിക്കി വാൻ ഡി വെൻ, ജെയിംസ് മാഡിസൺ എന്നിവര്‍ക്ക് പരിക്കേറ്റു എന്നതും ലണ്ടന്‍ ക്ലബിന് വലിയ തിരിച്ചടി നല്കുന്നു.എന്നാല്‍ കഴിഞ്ഞ മൂന്നു മാസങ്ങളില്‍ തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് മാനേജര്‍ ബഹുമതി നേടിയ കൊച്ച് ആംഗെ പോസ്റ്റ്കോഗ്ലോ പുതിയ എന്തെങ്കിലും തന്ത്രം പയറ്റും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.