ബ്രൈട്ടന്‍ ഫോര്‍വേഡ് ഇവാൻ ഫെർഗൂസൺ പുതിയ കരാറിൽ ഒപ്പുവച്ചു
യുവ ഫോർവേഡ് ഇവാൻ ഫെർഗൂസന്റെ കരാര്‍ 2029 വരെ നീട്ടുന്നതില്‍ ബ്രൈട്ടന്‍ വിജയം കണ്ടിരിക്കുന്നു.19 കാരനായ ഫെർഗൂസൺ 43 സീനിയർ ഗെയിമുകളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്, സെപ്തംബറിൽ ന്യൂകാസിലിനെതിരായ ആദ്യ ഹാട്രിക് താരം നേടിയപ്പോള്‍ മുതല്‍ ആണ് അദ്ദേഹത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചു തുടങ്ങുന്നത്.
കഴിഞ്ഞ ഡിസംബറിൽ ആഴ്‌സണലിനെതിരെ ഗോള്‍ നേടിയപ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയർ ലീഗ് സ്‌കോററായി മാറിയിരുന്നു അദ്ദേഹം.ഇവാന്‍റെ ടീം മേറ്റ് ആയ കൗരു മിറ്റോമയും 2027 വരെ നീളുന്ന കരാറില്‍ ഒപ്പിട്ടിരുന്നു.മികച്ച യുവ താരങ്ങള്‍ അനേകം ഉള്ള ബ്രൈട്ടന്‍ തങ്ങളുടെ ഭാവി സുരക്ഷിതം ആക്കുന്നതിന്‍റെ ലക്ഷ്യത്തില്‍ ആണ് ഈ കരാറുകള്‍ എല്ലാം നീട്ടി വെക്കുന്നത്.കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് എത്താന്‍ ബ്രൈട്ടനെ സഹായിച്ച ഈ താരങ്ങള്‍ എല്ലാം അടുത്തു തന്നെ ചാമ്പ്യന്‍സ് ലീഗ് കളിക്കാനും ക്ലബിനെ സഹായിക്കും എന്ന് മാനേജ്മെന്‍റ് കരുത്തുന്നു.