വീണ്ടും പരിക്ക് ; ഗൂളര്‍ക്ക് പിന്തുണ നല്കി അന്‍സലോട്ടി
തുര്‍ക്കിഷ് യുവ താരമായ ആര്‍ദ ഗൂളര്‍ക്ക് വീണ്ടും പരിക്ക്.ഒട്ടേറെ പ്രതീക്ഷയോടെ റയലില്‍ ചേര്‍ന്ന താരത്തിനു മേലുള്ള റയല്‍ ആരാധകരുടെ പ്രതീക്ഷ ദിനംപ്രതി കുറഞ്ഞു വരുകയാണ്. തുടര്‍ച്ചയായി രണ്ടു വട്ടം പരിക്ക് സംഭവിച്ച താരം ബ്രാഗക്കെതിരെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുമ്പോള്‍ ആണ് മൂന്നാമതും പരിക്ക് പറ്റിയത്.

താരത്തിനു വേണ്ടി സംസാരിക്കാന്‍ റയല്‍ മാഡ്രിഡ് കോച്ച് ആയ അന്‍സലോട്ടി പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.”ഈ യുവ താരം ഇപ്പോള്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.അവന് വേണ്ടത് പിന്തുണയാണ്.ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പരിക്ക് അത്രക്ക് ഗുരുതരം ഒന്നുമല്ല.അയാള്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഇനിയും ഏറെ സമയം ഉണ്ട്.വരാനിരിക്കുന്ന ഈ അന്താരാഷ്ട്ര ഇടവേള താരത്തിനു വേണ്ടുന്ന സമയം നല്കും.അദ്ദേഹത്തിനെ കൊണ്ട് ചെറിയ ചെറിയ ചുവടുവെപ്പുകള്‍ നടത്താന്‍ ആണ് ഞാന്‍ പദ്ധതി ഇട്ടിരിക്കുന്നത്.” അന്‍സലോട്ടി സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.