മെസ്സി- സിദാന്‍ അഭിമുഖം ; പ്രസക്ത ഭാഗങ്ങള്‍
ഇന്നലെ അഡിഡാസ് സ്പോണ്സര്‍ ചെയ്ത മെസ്സി- സിദാന്‍ അഭിമുഖം ആയിരുന്നു ഇന്നലെ ഫൂട്ബോള്‍ ലോകത്തിലെ പ്രധാന ചര്‍ച്ചാവിഷയം.ഫ്രഞ്ച് താരവും അര്‍ജന്‍റ്റയിന്‍ താരവും ഇന്നലെ നടത്തിയ സൌഹൃദ സംഭാഷണം അഡിഡാസിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.എപ്പോഴും സിദാനെ ഒരു റൈവല്‍ ആയല്ല കണ്ടിരുന്നത് എന്നും താരത്തിന്‍റെ എല്ലാ നീക്കങ്ങളില്‍ നിന്നും ഫൂട്ബോളിലെ പല പാഠങ്ങളും പഠിച്ചിരുന്നു എന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

ഇരുവരും ഒപ്പം കളിക്കാതിരുന്നത് വലിയ നഷ്ടം ആയിപ്പോയി എന്ന് വെളിപ്പെടുത്തി.എന്നാല്‍ ഒരു പ്ലേയര്‍ ആയും ഒരു മാനേജര്‍ ആയും തന്നെ സിദാന്‍ ഏറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് എന്ന് മെസ്സി വെളിപ്പെടുത്തി.ഫൂട്ബോള്‍ കൂടുതല്‍ ഫിസിക്കല്‍ ആയി മാറുന്ന ഈ സമയത്ത് ചരിത്രപ്രധാനമായ പത്താം നംബര്‍ ആയി നിലനില്‍ക്കാന്‍ കഴിഞ്ഞതിന് സീദാന്‍ മെസ്സിയേ ഏറെ പ്രശംസിച്ചു.ഒരു പക്ഷേ ഇനി ഒരു ലോകോത്തര പത്താം നംബര്‍ താരം ഫൂട്ബോളില്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ വിരളം ആണ് എന്ന് ഫ്രഞ്ച് ഇതിഹാസം അവകാശപ്പെട്ടു. അര്‍ജന്‍റ്റയിന്‍ ഇതിഹാസം ആയ മറഡോണയെ കണ്ടിട്ടാണ് താന്‍ പത്താം നമ്പര്‍ റോളില്‍ കളിയ്ക്കാന്‍ തുടങ്ങിയത് എന്ന് പറഞ്ഞ മെസ്സി ലോകത്തിലെ മികച്ച പത്താം നമ്പര്‍ താരം തനിക്ക് എപ്പോഴും മറഡോണ തന്നെ ആയിരിയ്ക്കും എന്നും വെളിപ്പെടുത്തി.