ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി !!!!!
യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ വ്യാഴാഴ്ച ഫ്രഞ്ച് ടീമായ ടുളൂസിനെതിരെ ലിവർപൂൾ 3-2ന് നാടകീയമായ തോൽവി ഏറ്റുവാങ്ങി.99 ആം മിനുട്ടില്‍ ജാരെൽ അമോറിൻ ക്വാൻസ നേടിയ സമനില ഗോള്‍ വാര്‍ റദ്ദ് ചെയ്തത് ലിവര്‍പൂളിന് തിരിച്ചടിയായി.തുടര്‍ച്ചയായ മൂന്നു ഗ്രൂപ്പ് വിജയങ്ങള്‍ക്ക് ശേഷമുള്ള ഈ തോല്‍വി ലിവര്‍പൂളിന്‍റെ പോയിന്‍റ് നില ബാധിച്ചിട്ടില്ല എങ്കിലും വിജയത്തോടെ മൂന്നു പോയിന്‍റ് നേടിയ ടുളൂസ് രണ്ടാം സ്ഥാനത്തേക്ക് കയറി.

തുടക്കം മുതല്‍ക്ക് തന്നെ തങ്ങളുടെ ഹോം മാച്ചില്‍ ലിവര്‍പൂള്‍ ടീമിനെതിരെ ആക്രമണ ഫൂട്ബോള്‍ ആണ് ടൂളൂസ് കാഴ്ചവെച്ചത്.36 ആം മിനുട്ടില്‍ ആരോൺ ഡോണും 58 ആം മിനുട്ടില്‍ ഡാലിംഗയും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ അവര്‍ ലീഡ് ഇരട്ടിച്ചു.ഇതിനിടെ ക്രിസ്റ്റ്യൻ കാസറസ് ജൂനിയർ നേടിയ ഓണ്‍ ഗോള്‍ ടൂളൂസിന് തിരിച്ചടിയായി, എങ്കിലും രണ്ടു മിനുറ്റ് ശേഷിക്കേ ഫ്രാങ്ക് മാഗ്രി തിരിച്ചടിച്ചത്തോടെ വീണ്ടും ലീഡ് രണ്ടാക്കി ഉയര്‍ത്താന്‍ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞു.89 ആം മിനുട്ടില്‍ ഗോള്‍ നേടി ഡിയഗോ ജോട്ട ലിവര്‍പൂളിന് നേരിയ പ്രതീക്ഷ നല്കി എങ്കിലും സ്കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ അല്ലാതെ ആ ഗോളിന് കാര്യം ആയോന്നും ചെയ്യാന്‍ കഴിഞ്ഞില്ല.