കെപ അരിസബലഗക്ക് പരിക്ക് ; രണ്ടാഴ്ച്ച വിശ്രമം
ബുധനാഴ്ച ബ്രാഗയ്‌ക്കെതിരായ തന്റെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പേശികൾക്ക് പരിക്കേറ്റ റയൽ മാഡ്രിഡ് ഗോൾകീപ്പർ കെപ അരിസാബലാഗ രണ്ടോ മൂന്നോ ആഴ്ച പുറത്ത് ഇരിക്കും.ഓഗസ്റ്റിൽ ചെൽസിയിൽ നിന്ന് ഒരു സീസൺ-നീണ്ട ലോണിൽ മാഡ്രിഡിൽ ചേർന്ന കെപ്പ, പരിക്കേറ്റ തിബോട്ട് കോർട്ടോയിസിന് വേണ്ടിയാണ് കളിയ്ക്കാന്‍ വന്നിരിക്കുന്നത്.ബ്രാഗക്കെതിരായ മല്‍സരം കളിച്ചത് ആൻഡ്രി ലുനിൻ ആയിരുന്നു.

കേപയുടെ വലതു കാലിലെ അബ്‌ക്‌ഡക്‌റ്റർ പേശി പൊട്ടിയിട്ടുണ്ടെന്നും ഏകദേശം 15 ദിവസത്തേക്ക് അദ്ദേഹത്തിന് വിശ്രമം വേണം എന്നു ഈഎസ്പിഎന്‍ അറിയിച്ചു. വലൻസിയയ്‌ക്കെതിരായ ലീഗ് മത്സരം കെപയ്ക്ക് നഷ്ടമാകും, അന്താരാഷ്ട്ര ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിക്കുന്നതിന് അനുസരിച്ച് കാഡിസിനെതിരെയും നവംബർ 29-ന് നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മല്‍സരത്തിലും താരത്തിന്‍റെ ലഭ്യത തീരുമാനിക്കും.ഈ അടുത്ത് പരിക്കേറ്റ ജൂഡ് ബെല്ലിംഗ്ഹാമും വലൻസിയയ്‌ക്കെതിരായ ശനിയാഴ്ചത്തെ മത്സരത്തിന് തിരിച്ചെത്താനുള്ള ലക്ഷ്യത്തില്‍ ആണ്.