ആർസെൻ വെംഗർ ഇന്ത്യ സന്ദർശിക്കാന്‍ ഒരുങ്ങുന്നു
നവംബർ 19 മുതൽ 23 വരെ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവി ആർസെൻ വെംഗർ ഇന്ത്യ സന്ദർശിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു.ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ താൽപ്പര്യത്തിന് സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറയാന്‍ ചൗബേ മറന്നില്ല.

മുൻ ആഴ്‌സണൽ മാനേജർ ഓഗസ്റ്റിൽ ഓസ്‌ട്രേലിയയിൽ വെച്ച് ചൗബെയെയും എഐഎഫ്‌എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെയും കാണുകയും രാജ്യത്ത് ഒരു കേന്ദ്ര അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.നേരത്തെ, ഒരു ടാലന്റ് ഡെവലപ്‌മെന്റ് പ്രോജക്റ്റിൽ എഐഎഫ്‌എഫിനൊപ്പം പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹം വെംഗർ തുറന്ന് പറഞ്ഞിരുന്നു, കൂടാതെ ഭാവിയില്‍ ഫുട്‌ബോൾ വിദ്യാഭ്യാസം ലഭിക്കുന്ന ഇന്ത്യന്‍ യുവ താരങ്ങളെ വാര്‍ത്ത് എടുക്കുക എന്നതാണ് തന്‍റെ ലക്ഷ്യം എന്നും ഫ്രഞ്ച് കോച്ച് വെളിപ്പെടുത്തിയിരുന്നു.