വരാനിരിക്കുന്ന ഗെയിമുകളിൽ വിവിധ വശങ്ങൾ മെച്ചപ്പെടുത്താൻ നമ്മൾ ശ്രമിക്കണം: സെർജിയോ ലൊബെറ
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ദയനീയ തോൽവിക്ക് ശേഷം, ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിയെ 3-2 ന് പരാജയപ്പെടുത്തി ഒഡീഷ എഫ്‌സി മികച്ച ഒരു തിരിച്ചുവരവ് നടത്തി.എന്നാല്‍ ടീമിന്റെ പ്രകടനത്തിൽ ഒഡീഷ എഫ്‌സി ബോസ് സെർജിയോ ലൊബേര അതൃപ്തനാണ്.ലീഗ് പട്ടികയില്‍ നിലവില്‍ അവര്‍ ആറാം സ്ഥാനത്താണ്.
“വളരെ പ്രാധാന്യമുള്ള മൂന്ന് സുപ്രധാന പോയിന്റുകൾ ഞങ്ങൾ നേടിയതിനാൽ ഞാൻ ആഹ്ലാദിക്കുന്നു.എന്നാല്‍ ഇപ്പൊഴും കേരള ടീമിനെതിരെ ഏറ്റ തോല്‍വി എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്.ഇന്നലത്തെ മല്‍സരത്തില്‍ എതിര്‍ ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു.എന്നിട്ട് പോലും ആ അവസരം മുതല്‍ എടുക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞില്ല.അവസാന നിമിഷങ്ങളില്‍ അവര്‍ നമ്മുടെ ടീമിനെ വലിയ സമ്മര്‍ദത്തില്‍ ആക്കി.ടീമിന് ഇനിയും പല മേഘലയില്‍ മെച്ചപ്പെടാന്‍ കഴിയും.”മല്‍സരശേഷം ലോബേര പറഞ്ഞു.