ഡിഎഫ്ബി പൊക്കാലില്‍ ഇന്ന് ഹോഫന്‍ഹെയിമിനെ മറികടക്കാന്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ബുധനാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ട് ആതിഥേയരായ ഹോഫെൻഹൈമിനെ നേരിടുമ്പോൾ ജർമ്മനിയുടെ രണ്ട് മികച്ച ടീമുകൾ ഡിഎഫ്ബി-പോക്കലിൽ നേർക്കുനേർ ഏറ്റുമുട്ടും.2014-15 കാമ്പെയ്‌നിൽ ഡോർട്ട്മുണ്ടിനോട് തോറ്റതിന് ശേഷം അവസാന എട്ടിൽ എത്താൻ ഹോഫെൻഹൈമിന് കഴിഞ്ഞില്ല, അതേസമയം 2021 ൽ ആണ് അവസാനമായി ബോറൂസിയ പൊക്കാല്‍ കിരീടം സ്വന്തമാക്കിയത്.
ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.തുടക്കം ബോറൂസിയയുടെ അത്രക്ക് മികച്ചത് ആയിരുന്നില്ല എങ്കിലും നിലവില്‍ ഫോമിലേക്ക് ഉയര്‍ന്ന മഞ്ഞപ്പട ലീഗില്‍ നാലാം സ്ഥാനതാണ്.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം ഫ്രാങ്ക്ഫുട്ടിനെതിരെ വിജയം നേടാന്‍ ഡോര്‍ട്ടുമുണ്ടിന് സാധിച്ചു.ഈ ഫോം നിലനിര്‍ത്താന്‍ ആയാല്‍ ഈ സീസണില്‍ ഇവരെ നല്ല രീതിയില്‍ ഭയെക്കേണ്ടത് ഉണ്ട്.കഴിഞ്ഞ ചാപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ന്യൂ കാസിലിനെ പ്രവചനാതീതമായി തോല്‍പ്പിക്കുകയും ചെയ്ത ബോറൂസിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.മിലാന്‍,പിഎസ്ജി ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പില്‍ ആണ് ഇത് സംഭവിച്ചത്. ഇന്നതെ മല്‍സരത്തില്‍ വലിയൊരു മാര്‍ജിനില്‍ വിജയം നേടി അടുത്ത ലീഗ് മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മികച്ച ആത്മവിശ്വാസത്തില്‍ കളിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബോറൂസിയ .