ബയേൺ മ്യൂണിക്കിന്റെ കിമ്മിച്ച് ചുവപ്പ് കാർഡിനെ തുടർന്ന് രണ്ട് മത്സരങ്ങൾ വിലക്ക്
ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ജോഷ്വ കിമ്മിച്ചിന് ബുണ്ടസ്‌ലിഗയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതായി ജർമ്മൻ ഫുട്‌ബോൾ അസോസിയേഷൻ (DFB) തിങ്കളാഴ്ച അറിയിച്ചു.ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിൽ നടക്കുന്ന ബയേണിന്റെ മത്സരവും അടുത്തയാഴ്ച പ്രമോട്ടഡ് ടീമായ ഹൈഡൻഹൈമുമായുള്ള ഹോം മത്സരവും കിമ്മിച്ചിന് നഷ്ടമാകുമെന്നാണ് വിലക്ക് അർത്ഥമാക്കുന്നത്.
ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ പാസ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ജർമ്മനി താരം കിമ്മിച്ച് പന്ത് തിരിച്ചെടുക്കുന്നതിന് വേണ്ടി മാര്‍വിന്‍ മെഹ്ലേമിനെ ഫൌള്‍ ചെയ്തതിന് ഡാർംസ്റ്റാഡ് 98 നെതിരെ നാലാം മിനുട്ടില്‍ തന്നെ താരത്തിനു റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.മുന്‍ ചാമ്പ്യൻമാരായ ബയേൺ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള ബയർ ലെവർകൂസനു രണ്ട് പോയിന്‍റ് ലീഡുണ്ട്,ഡോർട്ട്മുണ്ട് നാലാമതാണ്.