ആറ് ഗോളുകളുടെ ത്രില്ലര്‍ മല്‍സരത്തില്‍ സമനില നേടി ബോറൂസിയയും ഫ്രാങ്ക്ഫുട്ടും
ഈ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് അപരാജിത തുടക്കം നിലനിർത്തിയെങ്കിലും ഞായറാഴ്ച നടന്ന റോളർ-കോസ്റ്റർ ബുണ്ടസ്ലിഗ മത്സരത്തിൽ ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനു മുന്നില്‍ മഞ്ഞപ്പടക്ക് ഒടുവില്‍ അടിയറവ് പറയേണ്ടി വന്നു.സമനിലയായ മല്‍സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.

സുഗമം ആയ ഒരു ജയം നേടി കൊണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നെറാം എന്ന പ്രതീക്ഷയില്‍ കളിയ്ക്കാന്‍ ഇറങ്ങിയ ബോറൂസിയക്ക് തുടക്കം മുതല്‍ക്ക് തന്നെ തിരിച്ചടി ആണ് ലഭിച്ചത്.8,24 മീനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് ഒമർ മർമൂഷ് ഫ്രാങ്ക്ഫുട്ടിന് ഇരട്ട ഗോള്‍ ലീഡ് നേടി കൊടുത്തു.അതിനു ബോറൂസിയ മറുപടി നല്കിയത് മാർസെൽ സാബിറ്റ്സർ , യൂസുഫ മൗക്കോക്കോയിലൂടെ ആയിരുന്നു.അതിനു ശേഷം ഫാരെസ് ചൈബി(ഫ്രാങ്ക്ഫുട്ട്),ജൂലിയൻ ബ്രാൻഡ്(ബോറൂസിയ) എന്നിവര്‍ ഗോള്‍ നേടിയതോടെ മല്‍സരത്തില്‍ ആകെ ആറ് ഗോളുകള്‍ പിറന്നു.