എസി മിലാനെ സമനിലയില്‍ കുരുക്കി നാപോളി
സീരി എ യില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി പോരാടുന്ന എസി മിലാന് തിരിച്ചടി.ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ ലീഡ് നേടുകയും എന്നാല്‍ രണ്ടാം പകുതിയില്‍ അതെല്ലാം തുലക്കുകയും ചെയ്തതോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവരുടെ നീക്കങ്ങള്‍ എല്ലാം അവതാളത്തില്‍ ആയി.
/origin-imgresizer.eurosport.com/2023/10/29/3815195-77555828-2560-1440.jpg)
ഇന്നലെ നടന്ന മല്‍സരത്തില്‍ നാപൊളിയും മിലാനും ഈരണ്ടു ഗോളുകള്‍ വീതം നേടി.ആദ്യ പകുതിയില്‍ മിലാന് വെണ്ടി ഒലിവിയർ ജിറൂഡ് (22′, 31′) ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാറ്റിയോ പൊളിറ്റാനോ (50′)ജിയാക്കോമോ റാസ്‌പഡോറി (63′) എന്നിവര്‍ ആയിരുന്നു നാപൊളിയുടെ ഗോള്‍ സ്കോറര്‍മാര്‍.മിലാന്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ യുവെക്കെതിരെ പരാജയപ്പെട്ടത്തും എസി മിലാന് വലിയ തിരിച്ചടിയായി.തുടക്കം പാളി എങ്കിലും നാപൊളിക്ക് ഇപ്പോള്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു.ലീഗില്‍ നാലാം സ്ഥാനത്താണ് മുന്‍ സീരി എ ചാമ്പ്യന്മാര്‍ ഇപ്പോള്‍.