EPL 2022 European Football Foot Ball International Football Top News transfer news

വിവാദ പോസ്റ്റ് ; ഗാർനാച്ചോക്ക് പിന്തുണ നല്കി ആന്ദ്രേ ഒനാന

October 27, 2023

വിവാദ പോസ്റ്റ് ; ഗാർനാച്ചോക്ക് പിന്തുണ നല്കി ആന്ദ്രേ ഒനാന

തന്‍റെ  ചിത്രത്തിന് മുകളിൽ രണ്ട് ഗൊറില്ലകളെ ഉൾപ്പെടുത്തി അർജന്റീനിയൻ താരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഇംഗ്ലീഷ് എഫ്‌എ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗമായ അലജാൻഡ്രോ ഗാർനാച്ചോക്ക് പിന്തുണ നല്കി ആന്ദ്രേ ഒനാന.ബുധനാഴ്‌ച ചാമ്പ്യൻസ് ലീഗിൽ എഫ്‌സി കോപ്പൻഹേഗനെതിരെ യുണൈറ്റഡ് 1-0 ന് വിജയം നേടിയതില്‍ ഒനാന വഹിച്ച പങ്ക് വളരെ വലുത് ആണ്.ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി അദ്ദേഹം തടഞ്ഞിട്ടു.

Onana defends Garnacho over social media post

 

താരം ക്ലബില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നു അത് നീക്കം ചെയ്തു.എഫ്‌എ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഗാർനാച്ചോയോട് നിരീക്ഷണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.”എനിക്കെന്തു കണ്ടാല്‍ വിഷമം ഉണ്ടാകുമെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല.എന്‍റെ സഹ താരം എന്നിലെ ശക്തിയെ ആണ് ഉദ്ദേശിച്ചത് എന്നു എനിക്കു അറിയാം.ഈ കാര്യം ഇനി മുന്നോട്ട് പോകരുത്.” ഒനാന ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.നിയമങ്ങൾ ലംഘിച്ചതിന് എഫ്‌എ കുറ്റം  ചുമത്തിയാൽ ഗാർനാച്ചോയ്ക്ക് സസ്പെൻഷൻ നേരിടേണ്ടിവരും.

 

 

 

Leave a comment