വിനീഷ്യസ് ജൂനിയർ ‘കോമാളി’ പോസ്റ്റിനെതിരെ ബാഴ്‌സലോണ ക്ഷമാപണം നടത്തി
ചൊവ്വാഴ്ച ബ്രാഗയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ വിനീഷ്യസ് പിച്ചില്‍ ഷോ കാണിക്കുകയാണ് എന്ന് പറഞ്ഞ ബാഴ്‌സയുടെ ബോർഡ് അങ്കം ട്വീറ്റ് ചെയ്തത് വന്‍ വിവാദം ആയിരുന്നു.ബാഴ്‌സയുടെ ബോർഡിലുള്ള മിക്കെൽ ക്യാമ്പ്‌സിനെതിരെ വിമര്‍ശനങ്ങള്‍ അങ്ങിങ് ആയി ഉയര്‍ന്നതോടെ ബാഴ്‌സലോണ വിനീഷ്യസ് ജൂനിയറിനോട് ക്ഷമാപണം നടത്തി.
ചൊവ്വാഴ്ച അദ്ദേഹം തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു എങ്കിലും പക്ഷേ അത് സ്പെയിനിലുടനീളം ചര്‍ച്ചയ്ക്ക് വഴി വെച്ചു.”ഇത് വംശീയതയല്ല.പിച്ചിലെ കോമാളിത്തരത്തിന് അവന്‍ ഒരു അടി കിട്ടേണ്ടത് ഉണ്ട്.പിച്ചിന്റെ മധ്യത്തിൽ അനാവശ്യവും അർത്ഥശൂന്യവുമായ ആ ചുവടുവെപ്പുകൾ എന്താണ് അർത്ഥമാക്കുന്നത്?” ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.ബുധനാഴ്ച ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരായ കറ്റാലൻ ടീമിന്റെ വിജയത്തിന് ശേഷം സംസാരിച്ച ബാഴ്‌സ വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ, ഈ പോസ്റ്റ് വളരെ മോശമായത് ആണ് എന്നും ഇനി ഇങ്ങനെ സംഭവിക്കില്ല എന്നും വെളിപ്പെടുത്തി.