മൂന്നാം യൂറോപ്പ ലീഗ് വിജയം നേടി ലിവര്‍പൂള്‍
ഇന്നലെ നടന്ന യൂറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ലിവർപൂൾ ടുലൂസിനെ 5-1ന് തകർത്തു. തുടര്‍ച്ചയായ മൂന്നാം ജയം നേടിയ ലിവര്‍പൂള്‍ തന്നെ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.യൂറോപ്പ ലീഗിലെ ഫ്രഞ്ച് ക്ലബ് ആയ ടുലൂസിന്‍റെ ആദ്യ പരാജയം ആണിത്.

ഒമ്പത് മിനിറ്റിന് ശേഷം ഡിയോഗോ ജോട്ടയിലൂടെ ലീഡ് നേടി കൊണ്ട് ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തി എങ്കിലും ഏഴ് മിനിറ്റുകൾക്ക് ശേഷം തിജ്‌സ് ഡാലിംഗയിലൂടെ ടുലൂസ് തിരിച്ചടിച്ചു.രണ്ടാം പകുതി ആരംഭിക്കുന്നതിന് മുന്നേ തന്നെ വട്ടാറു എന്‍റോ,ഡാര്‍വിന്‍ നൂനസ് എന്നിവര്‍ ലിവര്‍പൂളിന്‍റെ ലീഡ് വര്‍ധിപ്പിച്ചു.അതിനു ശേഷം രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച റെഡ്സ് റയാൻ ഗ്രാവൻബെർച്ചിലൂടെയും മുഹമ്മദ് സലയിലൂടെയും ഗോള്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ചു.