അത്ലറ്റിക്കോ മാഡ്രിഡ് – സെല്‍റ്റിക്ക് മല്‍സരം സമനിലയില്‍
ബുധനാഴ്‌ച നടന്ന ആവേശകരമായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡും – സെല്‍ട്ടിക്കും സമനിലയില്‍ പിരിഞ്ഞൂ.രണ്ടു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് അത്ലറ്റിക്കോ മ്യാഡ്രിഡ് വീരോചിതമായ തിരിച്ചുവരവ് നടത്തിയത്.സെല്‍റ്റിക്ക് ഹോമില്‍ കളിയ്ക്കാന്‍ സ്പാനിഷ് ടീം നന്നേ പാടുപ്പെട്ടു.

4 ആം മിനുട്ടില്‍ ക്യോഗോ ഫുറൂഹാശിയും 28 ആം മിനുട്ടില്‍ ലൂയിസ് പാല്‍മയും ആണ് സെല്‍റ്റിക്കിന് വേണ്ടി ഗോളുകള്‍ നേടിയത് മറുവശത്ത് മാഡ്രിഡിന് വേണ്ടി അന്റോയിൻ ഗ്രീസ്മാൻ (25′) അൽവാരോ മൊറാട്ട (53′) എന്നീ സ്ട്രൈക്കര്‍മാര്‍ സ്കോര്‍ ചെയ്തു.82 ആം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ച റോഡ്രിഗോ ഡേ പോള്‍ പുറത്തായത് അത്ലറ്റിക്കൊക്ക് വലിയ തിരിച്ചടിയായി.എന്നാല്‍ ഈ അവസരം മുതല്‍ എടുക്കാന്‍ സെല്‍റ്റിക്കിന് കഴിഞ്ഞില്ല.