ഐഎസ്എല്‍ : ഗോവന്‍ പടയോട്ടത്തിന് അന്ത്യം കുറിക്കാന്‍ ബെംഗളൂരു എഫ്‌സി
ഐഎസ്‌എൽ 2023-24 ല്‍ ഇന്ന് ബെംഗളൂരു എഫ്‌സിയും ഗോവയും പരസ്പരം ഏറ്റുമുട്ടിയേക്കും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് കിക്കോഫ്. ഗോവയ്‌ക്കെതിരായ തങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്താൻ ഉള്ള ലക്ഷ്യത്തില്‍ ആണ് ബ്ലൂസ് എങ്കിലും ഈ സീസണിലെ ഇതുവരെയുള്ള റിക്കോര്‍ഡ് പരിശോധിക്കുകയാണ് എങ്കില്‍ മേല്‍ക്കൈ ഗോവയ്ക്ക് തന്നെ.
മൂന്നില്‍ മൂന്നു ജയം നേടിയ ഗോവ മോഹന്‍ ബഗാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടി ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.മറുഭാഗത്ത് ബെംഗളൂരു എഫ്‌സി ഇതുവരെ ലീഗില്‍ ഒരു ജയം മാത്രമേ നേടിയിട്ടുള്ളൂ.ഒന്‍പതാം സ്ഥാനത്തുള്ള അവര്‍ കഴിഞ്ഞ മല്‍സരത്തില്‍ ഈസ്റ്റ് ബെംഗാളിനെ ആണ് ആദ്യമായി പരാജയപ്പെടുത്തിയത്.അതേ ഫോമില്‍ ഇന്നതെ മല്‍സരത്തില്‍ കളിക്കാനുള്ള തയ്യാറെടുപ്പില്‍ ആണവര്‍.ഐഎസ്‌എല്ലിൽ സമ്പന്നമായ പാരമ്പര്യമുള്ള രണ്ട് ടീമുകൾ, ആവേശഭരിതരായ ആരാധകവൃന്ദം, സമർത്ഥരായ കളിക്കാർ, പരിചയസമ്പന്നരായ മാനേജര്‍ എന്നിവ എല്ലാം ഇന്നതെ മല്‍സരത്തിനെ കൂടുതല്‍ ആവേശകരം ആക്കുന്നു.