ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റിക്ക് എതിരാളി സ്വിസ് ക്ലബ്
ചാമ്പ്യൻസ് ലീഗ് ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി ബുധനാഴ്ച യംഗ് ബോയ്സ് സന്ദർശിക്കുമ്പോൾ ഗ്രൂപ്പ് ജിയിൽ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യം ഇടുന്നു.ഒരു പോയിന്‍റുള്ള സ്വിസ് ക്ലബ് യംഗ് ബോയ്സ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് വാങ്ക്‌ഡോർഫ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.
കെവിന്‍ ഡി ബ്രൂയ്ന പരിക്ക് മൂലം പുറത്തിരിക്കുകയാണ് എങ്കിലും സിറ്റി പുതിയ ടീമിനെ വിജയകരമായി വിന്യസിച്ച് കഴിഞ്ഞു.ആദ്യ ഇലവനില്‍ ഇടം നേടുന്ന ജൂലിയന്‍ അല്‍വാറസ് , ടീമിലേക്ക് തിരിച്ചെത്തിയ റോഡ്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഇപ്പോള്‍ സിറ്റി ടീം വിജയവഴിയിലേക്ക് മടങ്ങിയിരിക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാതിരുന്ന ജാക്ക് ഗ്രീലിഷ്, മാറ്റിയോ കോവാസിച്ച് , എഡേഴ്സൺ, നഥാൻ എക്ക് എന്നിവര്‍ക്ക് പെപ്പ് ഇന്നതെ മല്‍സരത്തില്‍ അവസരം നല്കും.