ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ജയം തേടി ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആവേശ പോരാട്ടം.പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ന്യൂ കാസില്‍ ജര്‍മന്‍ ബുണ്ടസ്ലിഗയിലെ മറ്റൊരു കറുത്ത കുതിരയായ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ന്യൂ കാസില്‍ ആണ്.

മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു ന്യൂ കാസിലിനെ പോലൊരു ടീം ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു തന്നെ പുറത്താവും എന്നായിരുന്നു എല്ലാവരുടെയും പ്രവചനം.എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി കൊണ്ട് കാസില്‍ ടീം ആണ് ഇപ്പോള്‍ ഗ്രൂപ്പ് ലീഡര്‍മാര്‍.കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ പിഎസ്ജിയെ തങ്ങളുടെ ഹോമില്‍ വെച്ച് 4-1 നു ആയിരുന്നു തോല്‍പ്പിച്ചത്.മറുവശത്ത് ലീഗില്‍ ഫോമിലേക്ക് ഉയരാന്‍ സാധിച്ച ഡോര്‍ട്ടുമുണ്ടിന് ഇപ്പൊഴും ചാമ്പ്യന്‍സ് ലീഗില്‍ ക്ലച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതുവരെ ഒരു ജയം പോലും നേടാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടില്ല.അതിനു ഒരറുതി വരുത്താനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ എഡിൻ ടെർസിക്.