ഷക്തറെ തട്ടകത്തിലേക്ക് ക്ഷണിച്ച് ബാഴ്സലോണ !!!!!
ഷാക്തർ ഡൊനെറ്റ്‌സ്കിനെ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് ബാഴ്സലോണ.രണ്ടു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം നേടിയ അവര്‍ തന്നെ ആണ് ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.മൂന്നു പോയിന്‍റുള്ള ഷക്തര്‍ മൂന്നാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തേ കാല്‍ മണിക്ക് ആണ് കിക്കോഫ്.
ബാഴ്സലോണ നിലവില്‍ പരിക്കുമായി മല്ലിട്ട് കൊണ്ടിരിക്കുകയാണ് എങ്കിലും മികച്ച ബെഞ്ച് സ്ട്രെങ്ത് അവരെ തുണക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ അവസാന നിമിഷത്തില്‍ ആണ് മാര്‍ക്ക് ഗുയിയു തന്‍റെ ആദ്യ ഒഫീഷ്യല്‍ മല്‍സരത്തില്‍ ഗോള്‍ കണ്ടെത്തിയത്. ലെവണ്ടോസ്ക്കി,പെഡ്രി,റഫീഞ്ഞ,ഡി യോങ് എന്നിവര്‍ എല്ലാം പരിക്കില്‍ ആണ് എങ്കിലും യുവ താരങ്ങള്‍ ആയ ഗാവി,ഫെലിക്സ്,യമാല്‍ എന്നിവര്‍ ആണ് ഇപ്പോള്‍ സാവിയുടെ വിശ്വസ്തര്‍.കഴിഞ്ഞ മല്‍സരത്തില്‍ മോശം ഫോമില്‍ കളിച്ച ഫെറിന്‍ ലോപസിനെ ഇന്ന് സാവി കളിയ്ക്കാന്‍ ഇറക്കുമെന്ന് തോന്നുന്നില്ല,മറിച്ച് അദ്ദേഹം യമാലിന് അവസരം നല്‍കിയേക്കും.ഫെരാന്‍ തന്നെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തിലും സ്ട്രൈക്കര്‍.അടുത്ത ലീഗ് മല്‍സരം റയലിനെതിരെ ആയതിനാല്‍ ഒരു പക്ഷേ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമവും സാവിയും നല്‍കിയേക്കാന്‍ സാധ്യത ഉണ്ട്.