ഡാനി സെബയോസിനെ ട്രാന്‍സ്ഫര്‍ റഡാറില്‍ ഉള്‍പ്പെടുത്തി ന്യൂകാസിൽ യുണൈറ്റഡ്
ജനുവരിയിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഡാനി സെബയോസിനായി ന്യൂകാസിൽ യുണൈറ്റഡ് 20 മില്യൺ യൂറോ ബിഡ് അണിയറയില്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.സീരി എ വമ്പൻമാരായ എസി മിലാനിൽ നിന്ന് 55 മില്യൺ പൗണ്ട് സാന്ദ്രോ ടൊനാലിയുടെ വരവോടെ മാഗ്പീസ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവരുടെ മധ്യനിരയെ ശക്തിപ്പെടുത്തി, എങ്കിലും താരം ഇപ്പോള്‍ ബെറ്റിങ് അന്വേഷണം നേരിടുന്നതിനാല്‍ അദ്ദേഹം എത്ര മല്‍സരങ്ങളില്‍ ഉണ്ടാകും എന്നത് ഇപ്പൊഴും അനിശ്ചിതത്തില്‍ ആണ്.
തൽഫലമായി, ന്യൂ കാസിൽ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ പുതിയ സൈനീങ്ങുകള്‍ മിഡ്ഫീല്‍ഡില്‍ നടത്താന്‍ ഒരുങ്ങുകയാണ്.നിരവധി പേരുകള്‍ കോച്ച് എഡി ഹോവിന്റെ പക്കല്‍ ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ടീമിന് ഇപ്പോള്‍ ആവശ്യം സ്പാനിഷ് മിഡ്ഫീല്‍ഡറെ ആണത്രേ.സെബയോസ് റയൽ മാഡ്രിഡിൽ മാനേജർ കാർലോ ആൻസലോട്ടിയുടെ കീഴിൽ പതിവ് ഗെയിം സമയത്തിനായി പാടുപെടുകയാണ്.അതിനാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ന്യൂ കാസിലില്‍ ചേരാനുള്ള അവസരം അദ്ദേഹം സ്വീകരിക്കും എന്ന് കരുത്തുന്നു.