പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചെടുത്ത് സിറ്റി
റോഡ്രിയുടെ തിരിച്ചുവരവോടെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക് മടങ്ങിയിരിക്കുന്നു.ജൂലിയൻ അൽവാരസിന്റെയും എർലിംഗ് ഹാലൻഡിന്റെയും ആദ്യ പകുതിയിലെ ഗോളുകൾ കാരണം സിറ്റി ബ്രൈട്ടനെ 2-1 നു തോല്‍പ്പിച്ചു.ബാഴ്സ യുവ താരമായ അന്‍സു ഫാട്ടിയുടെ രണ്ടാം പകുതിയിലെ ഗോള്‍ മൂലം ഏവര്‍ട്ടന് വലിയ നേട്ടം ഒന്നും ഉണ്ടായില്ല.

ആദ്യ മിനുറ്റ് മുതല്‍ക്ക് തന്നെ മികച്ച ഫൂട്ബോള്‍ കളിച്ച സിറ്റി ബ്രൈട്ടനെ വരിഞ്ഞ് മുറുക്കുകയായിരുന്നു.പല അവസരങ്ങളും മര്യാദക്ക് ഫീനിഷ് ചെയ്യാത്തത് മൂലം ആണ് സിറ്റിക്ക് രണ്ടു ഗോള്‍ മാത്രം നേടാന്‍ കഴിഞ്ഞത്.എന്നല്‍ 73 ആം മിനുട്ടില്‍ അന്‍സുവിന്‍റെ ഗോള്‍ പിറന്നതോടെ സിറ്റി പരുങ്ങലില്‍ ആയി.എന്നാല്‍ ശേഷിക്കുന്ന സമയം ബ്രൈട്ടന്‍റെ എല്ലാ നീക്കങ്ങളെയും സിറ്റി മികച്ച രീതിയില്‍ പ്രതിരോധിച്ചിട്ടു.സ്റ്റോപ്പേജ് ടൈമിൽ മാനുവൽ അകാൻജിക്ക് രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചത് മാഞ്ചസ്റ്റര്‍ ബ്ലൂസിന് തിരിച്ചടിയായി.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ സന്തോഷത്തില്‍ ആണ് സിറ്റി ടീം.