സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ !!!!!!
ആൻഫീൽഡിൽ ശനിയാഴ്ച നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ ലിവര്‍പൂള്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ഏവര്‍ട്ടനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു.ആദ്യ പകുതിയിൽ ആഷ്‌ലി യംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സന്ദർശകർക്ക് വലിയ തിരിച്ചടിയായി.രണ്ടാം പകുതിയില്‍ സലയാണ് ലിവര്‍പൂളിന് വേണ്ടി ഇരട്ട ഗോള്‍ കണ്ടെത്തിയത്.
മല്‍സരം തുടങ്ങി ഒന്നേകാല്‍ മണിക്കൂര്‍ വരെ ഒരു തരത്തിലും സ്കോര്‍ ചെയ്യാന്‍ ലിവര്‍പൂളിനെ ഏവര്‍ട്ടന്‍ സമ്മതിച്ചില്ല.മൈക്കൽ കീനിന്‍റെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് സല ആദ്യ ഗോള്‍ നേടിയത്.ഈജിപ്ഷ്യന്‍ താരം അടുത്ത ഗോള്‍ നേടിയത് 97 ആം മിനുട്ടില്‍ ആയിരുന്നു.വിജയത്തോടെ ലിവര്‍പൂള്‍ നാലില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.ആറാം തോല്‍വി നേരിട്ട ഏവര്‍ട്ടന്‍ ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്ത് തുടരുന്നു.