ലീഗ് 1 ല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ പിഎസ്ജി
ഫ്രഞ്ച് ഫൂട്ബോള്‍ ലീഗ് ആയ ലീഗ് 1 ല്‍ ഇന്ന് പാരീസ് സെന്റ് ജെർമെയ്ൻ ശനിയാഴ്ച സ്ട്രോസ്ബർഗിനെ പാർക് ഡെസ് പ്രിൻസസിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മല്‍സരം.എട്ട് മല്‍സരങ്ങളില്‍ നിന്നും പതിനഞ്ച് പോയിന്‍റ് നേടിയ പിഎസ്ജി നിലവില്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഇന്ന് ജയിച്ചാല്‍ മൊണാക്കോ,നീസ് എന്നിവരെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ പാരിസ് ക്ലബിന് കഴിയും.അടുത്ത ചരിത്രത്തില്‍ ഒന്നും ലീഗ് 1 ല്‍ ഇത്രക്ക് മോശം പ്രകടനം പിഎസ്ജി നടത്തിയിട്ടില്ല.

പുതിയ മാനേജര്‍ ആയ ലൂയി എന്‍റിക്വേക്ക് വേണ്ട പിന്തുണ നല്കാന്‍ തന്നെ ആണ് ഫ്രഞ്ച് ക്ലബ് മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്.അദ്ദേഹത്തിന് കീഴില്‍ ഉള്ള യുവ താരങ്ങളെ എല്ലാ സംയോജിപ്പിച്ച് ഒരു പുതിയ ടീമിനെ ഉണ്ടാക്കാനുള്ള പ്രോജക്റ്റില്‍ ആണ് പിഎസ്ജി.പത്തു മല്‍സരങ്ങളില്‍ നിന്നും എട്ട് പോയിന്റുമായി സ്ട്രാസ്ബര്‍ഗ് ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.ഈ പോക്ക് തുടര്‍ന്നാല്‍ ഈ ക്ലബ് റിലഗേഷന്‍ ഭീഷണി നേരിടും എന്നത് തീര്‍ച്ചയാണ്.കഴിഞ്ഞ സീസണില്‍ തലനാരിഴക്ക് ആണ് ലീഗ് 1 ല്‍ നിന്നും സ്ട്രാസ്ബര്‍ഗ് തരംതാഴ്ത്തപ്പെടാതെ പോയത്.