വിജയവഴിയിലേക്ക് മടങ്ങാന്‍ നാപോളി
ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് മുന്നോടിയായി തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ ഏറ്റുവാങ്ങിയ നാപോളി ഇന്ന് സീരി എയില്‍ വെറോണയെ നേരിടും.റയൽ മാഡ്രിഡിനോടും ഫിയോറന്റീനയോടുമുള്ള തോൽവി നാപോളി ടീമിന് വലിയ തിരിച്ചടിയായിരുന്നു. മല്‍സരത്തില്‍ അധിക നേരവും ആധിപത്യം പുലര്‍ത്തി എങ്കിലും അവസാന മിനുട്ടില്‍ ആയിരുന്നു അവര്‍ പരാജയപ്പെട്ടത്.
ലീഗില്‍ എട്ട് മല്‍സരങ്ങളില്‍ നിന്നു നാല് ജയം നേടി ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള എസി മിലാനില്‍ നിന്നും ഏഴു പോയിന്‍റ് അകലെ ആണ് അവര്‍.സീരി എ നിലനിര്‍ത്താന്‍ നാപൊളിക്ക് സാധ്യത ഉണ്ടെന്ന് കല്‍പ്പിച്ച പണ്ഡിറ്റുകളുടെ പ്രതീക്ഷ എല്ലാം തെറ്റിച്ച് കൊണ്ട് ഈ സീസണില്‍ നാപോളി സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.അതേ സമയം വെറോണ എട്ട് മല്‍സരങ്ങളില്‍ നിന്നു എട്ട് പോയിന്‍റ് നേടി പതിനാറാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് വെറോണയുടെ ഹോം ആയ മാർക്കന്റോണിയോ ബെന്റഗോഡി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.