സീരി എയില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ഇന്‍റര്‍ മിലാന്‍
അന്താരാഷ്‌ട്ര ഇടവേളയ്ക്ക് മുമ്പ് സീരി എയിലെ ഒന്നാം സ്ഥാനത്ത് നിന്ന് വഴുതിവീണ ഇന്റർ മിലാന്‍ ഇന്ന് ലീഗില്‍ ടോറിനോയെ നേരിടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ ചിര വൈരികള്‍ ആയ എസി മിലാനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്‍ററിന് കഴിയും.അത് തന്നെ ആണ് കോച്ച് ഇന്‍സാഗിയുടെ ലക്ഷ്യവും.

ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ടോറിനോയുടെ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക്കോ ഗ്രാൻഡെ ടോറിനോ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.എട്ട് മല്‍സരങ്ങളില്‍ നിന്നു വെറും ഒന്‍പത് പോയിന്റോടെ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് അവര്‍.യൂറോപ്പിലെ പേര് കേട്ട പ്രതിരോധത്തിലൂടെ മികച്ച വിജയം നേടാന്‍ ഇന്‍റര്‍ മിലാന് കഴിയുന്നുണ്ട് എങ്കിലും ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണു അവരുടെ ബലഹീനത.മികച്ച ഫോമില്‍ കളിക്കുന്ന ഇന്റർ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസില്‍ ആണ് അവരുടെ പ്രതീക്ഷ.