എൽ ക്ലാസിക്കോ മല്‍സരത്തില്‍ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കാൻ ബാഴ്‌സലോണ
ഒക്ടോബർ 28 ന് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമ്പോൾ ബാഴ്‌സലോണ അവരുടെ ഷർട്ടിൽ പ്രശസ്തമായ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കും.ലാ ലിഗ ചാമ്പ്യൻമാരെ സ്പോൺസർ ചെയ്യുന്നത് മ്യൂസിക് സ്ട്രീമിംഗ് ഭീമൻമാരായ സ്പ്പോട്ടിഫൈ ആണ്.അപ്പോള്‍ കമ്പനി നല്‍കുന്ന പാട്ടുകാരുടെ ലോഗോ ധരിക്കാം എന്ന് ബാഴ്സലോണ എറ്റിരുന്നു.
കൂടാതെ കഴിഞ്ഞ സീസണിലെ രണ്ടു ക്ലാസിക്കോ ഗെയിമിലും ഡ്രേക്കിന്റെയും റൊസാലിയയുടെയും ലോഗോകൾ ബാഴ്സ ധരിച്ചിരുന്നു.ഇത്തവണ, ബ്രിട്ടീഷ് റോക്ക് ഇതിഹാസങ്ങളായ ദി റോളിംഗ് സ്റ്റോൺസ് ഷർട്ടിൽ ഇടംപിടിക്കും, സ്‌പോട്ടിഫൈ സ്‌പോൺസർഷിപ്പിന്റെ സ്ഥാനത്ത് പ്രശസ്തമായ അവരുടെ ലോഗോ ആയ “നാക്കും ചുണ്ടും” ഇടം നേടും.18 വർഷങ്ങൾക്ക് ശേഷം ഇന്ന് സ്റ്റോണ്‍സ് ആദ്യമായി ഒരു ആല്‍ബം പുറത്ത് ഇറക്കാന്‍ പോവുകയാണ്.”ഹാക്ക്നി ഡയമണ്ട്സ്” എന്ന ആല്‍ബത്തിന് വേണ്ട പ്രമോഷന് വേണ്ടിയാണ് ബാഴ്സലോണ അവരുടെ ജേഴ്സി ധരിക്കാന്‍ പോകുന്നത്.